പക്ഷി യഥാര്‍ത്ഥത്തില്‍ സ്വതന്ത്രയായിരിക്കുന്നു; ട്വിറ്റര്‍ ഏറ്റെടുക്കലിനെക്കുറിച്ച് ആനന്ദ് മഹീന്ദ്ര

ഡല്‍ഹി: ശതകോടിശ്വരനായ ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതില്‍ പ്രതികരണവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. പക്ഷിയെ യഥാര്‍ത്ഥത്തില്‍ സ്വാതന്ത്രയാക്കിയിരിക്കുന്നുവെന്നാണ് ആനന്ദ്‌ മഹീന്ദ്ര തന്‍റെ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. കൂടുതല്‍ ഉയരത്തിലേക്ക് ട്വിറ്ററും ഇലോണ്‍ മസ്കും പറന്നുയരുമെന്നാണ് ഞങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നത്. പുതിയ ഭ്രമണപഥങ്ങളിലേക്ക് എത്തുമെന്നുറപ്പാണെന്നും ആനന്ദ്‌ ശര്‍മ പറഞ്ഞു. ട്വിറ്റര്‍ ഏറ്റെടുക്കലിന് പിന്നാലെ പരസ്യ ദാതാക്കളോടുള്ള ഇലോണ്‍ മസ്കിന്‍റെ കുറിപ്പിനാണ് ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം.

സാമൂഹിക മാധ്യമങ്ങളെ വെറുപ്പിന്‍റെ ഉപകരണങ്ങളാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണം.  ട്വിറ്റര്‍ താന്‍ ഏറ്റെടുത്തിരിക്കുന്നത് പണമുണ്ടാക്കാന്‍ മാത്രമല്ല. മനുഷ്യരാശിയുടെ വളര്‍ച്ചക്ക് സഹായകമാവുന്ന കാര്യങ്ങള്‍ ഈ ആപ്ലിക്കേഷനിലൂടെ ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. സമൂഹത്തിനോ വ്യക്തിക്കോ ദോഷകരമാകാത്ത കാര്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെക്കുന്നതില്‍ നിയന്ത്രണമുണ്ടായിരിക്കില്ലെന്നും ഇലോണ്‍ മസ്ക് പരസ്യദാതാക്കള്‍ക്ക് അയച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഇലോണ്‍ മസ്ക് സാമൂഹിക മാധ്യമമായ ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ അമേരിക്കൻ വാഹന നിർമ്മാതാക്കളായ ജനറല്‍ മോട്ടോഴ്സ്   പരസ്യം പിന്‍വലിച്ചിരുന്നു. മസ്‌കിന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ലയുടെ പ്രധാന എതിരാളിയാണ് ജനറൽ മോട്ടോഴ്‌സ്. താല്‍ക്കാലികമായാണ് പരസ്യങ്ങള്‍ നിര്‍ത്തിയതെന്നും ട്വിറ്ററിന് വരാന്‍ പോകുന്ന മാറ്റങ്ങള്‍ കണ്ട ശേഷമാകും തുടര്‍ന്ന് പരസ്യം നല്‍കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്നും ജനറല്‍ മോട്ടോഴ്സ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More