കര്‍ണാടകയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണം; മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണക്കുരുക്കില്‍

ബംഗ്ലുരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെ സ്വീറ്റ് ബോക്സ് കോഴ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ കൈക്കൂലിയാണ് ഇപ്പോള്‍ വലിയ വാര്‍ത്തയായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് ആരോപണം ശക്തമാക്കിയിരിക്കുന്നത്. 

ഇക്കഴിഞ്ഞ ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ഓഫീസില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വീറ്റ്സ് നല്‍കിയിരുന്നു. എന്നാല്‍ ഈ സ്വീറ്റ്സ് പാക്കിനോപ്പം വലിയ സംഖ്യ കൈമടക്കും സമ്മാനം എന്ന ഓമനപ്പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഓരോ മിട്ടായിപ്പെട്ടിക്കുമൊപ്പം ഒരു ലക്ഷം മുതല്‍ രണ്ടരലക്ഷം രൂപവരെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പന്ത്രണ്ട്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക് മിട്ടായിപ്പെട്ടിക്കൊപ്പം കൈമടക്ക് കിട്ടിയതായാണ് ആരോപണം ഉയര്‍ന്നത്. ഇതില്‍ മൂന്നുപേര്‍ പണം കൈപ്പറ്റിയതായി സമ്മതിച്ചിട്ടുണ്ട്. ഇവരില്‍ രണ്ടുപേര്‍ പണം കണ്ടതോടെ മിട്ടായിപ്പെട്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഹന്നെ തിരിച്ചേല്‍പ്പിച്ചതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഈ അഴിമതി പുറത്തുവന്നത് സര്‍ക്കാരിനെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയും ബിജെപിയെയും വെട്ടിലാക്കിയിരിക്കുകയാണ്.  

Contact the author

National Desk

Recent Posts

Web Desk 21 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More