ആലപ്പുഴ: ആലപ്പുഴയില്‍ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ആളുകള്‍ക്ക് സഹായവുമായി മമ്മൂട്ടി. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ ഇടങ്ങളിൽ നടന്റെ ചാരിറ്റബിൾ ട്രസ്റ്റായ കെയർ ആൻഡ് ഷെയർ ആണ് വെള്ളം എത്തിച്ചത്. തൃശ്ശൂരിലെ സി പി ട്രസ്റ്റുമായി സഹകരിച്ചാണ് മമ്മൂട്ടി വിഷയത്തിലിടപ്പെട്ടത്. കഴിഞ്ഞ 12 ദിവസങ്ങളിലായി ആലപ്പുഴയിലെ കുറെയധികം ജനങ്ങള്‍ കുടിവെള്ളക്ഷാമം നേരിടുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച് പമ്പിങ് പുനരാരംഭിക്കുന്നതുവരെ കുടിവെള്ളം വിതരണം ചെയ്യാനാണ് കെയർ ആൻഡ് ഷെയര്‍ തീരുമാനിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സന്നദ്ധ സേവന രംഗത്ത് നിരവധി പ്രവർത്തനങ്ങളാണ് മമ്മൂട്ടിയുടെ കോയർ ആൻഡ് ഷെയർ നടത്തിവരുന്നത്. അടുത്തിടെ സംസ്ഥാനത്തെ നിര്‍ദ്ധനരായ കുട്ടികള്‍ക്ക് യാത്ര സൗകര്യം ഒരുക്കുന്നതിനായി മമ്മൂട്ടി സൈക്കിള്‍ സമ്മാനിച്ചിരുന്നു. തീരദേശ പ്രദേശങ്ങള്‍, ആദിവാസി മേഖല, ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെടുന്ന 100 കുട്ടികള്‍ക്കാണ് സൈക്കിള്‍ നല്‍കിയത്. ഇത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം, റോഷാക്ക് എന്ന ചിത്രമാണ് അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ചിത്രത്തിന് തന്നെ വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്.