കൊവിഡ് രോഗബാധയിൽ കേരളത്തിന് ആശ്വാസ ദിനം. ഇന്ന് ഒരാൾക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലക്കാനായ ഇയാൾക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.ഇന്ന് 10 പേര് കൂടി രോഗമുക്തി നേടിയിട്ടുണ്ട്. കാസര്‍ഗോഡ്-6 എറണാകുളം-2 ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുമാണ് രോഗമുക്തി നേടിയത്. ഇതുവരെ 255 പേരാണ് കോവിഡില്‍ രോഗമുക്തി നേടിയത്.
നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 78,980 പേര് നിരീക്ഷണത്തിലാണ്. 78,454 പേര് വീടുകളിലും 526 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 18,029 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. കൊവിഡിൽ ഇന്ന് ആശ്വാസദിനം