പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും അംഗത്തിനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് സൂചന നല്‍കി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടെക്‌സസില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2020-ലെ യുഎസ് തെരഞ്ഞെടുപ്പിലെ പരാജയം ട്രംപ് ഇനിയും അംഗീകരിച്ചിട്ടില്ല. 

'ഞാന്‍ രണ്ടുതവണ മത്സരിച്ചു. ആ രണ്ട് തവണയും വിജയിച്ചു. ആദ്യത്തെ തവണത്തേക്കാള്‍ മികച്ച വിജയം രണ്ടാമത്തേതില്‍ നേടി. 2016-നെ അപേക്ഷിച്ച് 2020-ല്‍ ദശലക്ഷക്കണക്കിന് വോട്ടുകളാണ് കൂടുതല്‍ ലഭിച്ചത്. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെയുളള ഏതൊരു പ്രസിഡന്റിനേക്കാളും കൂടുതല്‍ വോട്ട് എനിക്ക് ലഭിച്ചു. ഇപ്പോള്‍, നമ്മുടെ രാജ്യത്തിന്റെ വിജയത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ഒരുപക്ഷേ ഞാനത് വീണ്ടും ചെയ്യേണ്ടിവരും'- ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

നേരത്തെയും താന്‍ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തരത്തില്‍ ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിയിരുന്നു. ടെക്‌സാസിലെ പ്രതികരണത്തോടെ അദ്ദേഹം മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ക്യാപ്പിറ്റല്‍ ഹില്‍ കലാപത്തില്‍ ട്രംപിന് പങ്കുണ്ടെന്ന് ആരോപിച്ച് ഹൗസ് സെലക്ട് കമ്മിറ്റി കേസന്വേഷിക്കുന്ന സമിതിക്കുമുന്‍പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടതിനുപിന്നാലെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ട്രംപ് സൂചന നല്‍കുന്നത്.

Contact the author

International Desk

Recent Posts

International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More