അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ ബിജെപി എംഎല്‍എ ബാല്‍കൃഷ്ണ പട്ടേലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗ്ദീഷ് താക്കൂറും മുന്‍ പ്രസിഡന്റ് സിദ്ധാര്‍ത്ഥ് പട്ടേലും ചേര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടി ആസ്ഥാനത്ത് സ്വീകരിച്ചു. ബിജെപിയുടെ വളര്‍ച്ചയ്ക്കായി കഠിനാധ്വാനം ചെയ്തിട്ടും പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചിട്ടും തന്നെ പാര്‍ട്ടി തുടര്‍ച്ചയായി മാറ്റിനിര്‍ത്തുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ബാല്‍കൃഷ്ണ പട്ടേല്‍ രാജിവെച്ചത്. 2012-17 കാലയളവില്‍ വഡോദര ജില്ലയിലെ ദഭോയ് മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം നിയമസഭാംഗമാവുന്നത്.
'വര്‍ഷങ്ങളായി ജില്ലാ-താലൂക്ക് തലത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താനായി ഞാന്‍ കഠിനമായി പരിശ്രമിച്ചു. 2017-ലെ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എ ആയിട്ടുപോലും എനിക്ക് സീറ്റ് നല്‍കിയില്ല. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എന്റെ മകനും സീറ്റ് നിഷേധിച്ചു. ഞാന്‍ നിരന്തരം മാറ്റിനിര്‍ത്തപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്തതിനാലാണ് ബിജെപി വിട്ടത്'- ബാല്‍കൃഷ്ണ പട്ടേല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
2017-ല്‍ അന്ന് മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ ആയിരുന്ന ബാല്‍കൃഷ്ണയെ മാറ്റിനിര്‍ത്തി ശൈലേഷ് മേത്തയെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ശൈലേഷ് മേത്ത കോണ്‍ഗ്രസിന്റെ സിദ്ധാര്‍ത്ഥ് പട്ടേലിനെയാണ് പരാജയപ്പെടുത്തിയത്.