'പത്തൊന്‍പതാം നൂറ്റാണ്ടി'നെ ഇത്രയേറെ അഭിനന്ദിക്കാന്‍ മനസ്സു കാണിച്ചവര്‍ക്ക് നന്ദി - വിനയന്‍

കൊച്ചി: പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് സംവിധായകന്‍ വിനയന്‍. ഒരു സിനിമയെ ഇത്രയേറെ മനസ്സിലേറ്റാനും അഭിനന്ദിക്കാനും മനസ്സു കാണിച്ച പ്രിയപ്പെട്ടവർക്കു നന്ദി അറിയിക്കുന്നുവെന്ന് വിനയന്‍ പറഞ്ഞു. ഒരു സിനിമയുടെ വിജയം ഇത്രയും ജനകീയമായി കേരളത്തിൽ പലയിടങ്ങളിലും ആഘോഷിക്കപ്പെടുക എന്നത് തന്‍റെ ചലച്ചിത്ര ജീവിതത്തിൽ ആദ്യമാണ്. ഈ ചലച്ചിത്രത്തിൻെറ പ്രമേയവും  മേക്കിംഗും ഒക്കെ ആയിരിക്കാം അതിനു കാരണം. ഈ സിനിമ റിലീസുചെയ്തതിനു ശേഷം  പത്തൊൻപതാമത്തെ സ്വീകരണച്ചടങ്ങിലാണ് ഇന്നു പങ്കെടുക്കുന്നത്. നമ്മുടെ ചലച്ചിത്ര ബുദ്ധിജീവികൾ ഇതൊക്കെ കൊണ്ടുതന്നെ ഈ ചിത്രത്തെ അവഗണിക്കുമോ   എന്നറിയില്ലെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു വിനയന്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥപറയുന്ന ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ വേലായുധപ്പണിക്കരുടെ വേഷം ചെയ്യുന്നത് സിജു വില്‍സനാണ്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, പൂനം ബജ്‌വ, ദീപ്തി സതി, സുദേവ് നായര്‍, സെന്തില്‍ കൃഷ്ണ, മണികണ്ഠന്‍ ആര്‍ ആചാരി, സുരേഷ് കൃഷ്ണ, ശ്രീജിത്ത് രവി, കയാദു, രാഘവന്‍, അലന്‍സിയര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്. ഷാജി കുമാറാണ് ക്യാമറ. സംഗീതം എം ജയചന്ദ്രന്‍. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More