ആണധികാരത്തിൻ്റെ ആക്രമണങ്ങൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണം - എസ് എഫ് ഐ

പ്രണയം നിരസിച്ചതിന്റെ പേരില്‍ കണ്ണൂര്‍ പാനൂരില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി എസ് എഫ് ഐ.ആണധികാരത്തിൻ്റെ ആക്രമണങ്ങൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണം. കണ്ണൂർ പാനൂരിൽ നടന്ന കൊലപാതകം പുരോഗമന കേരളത്തെ ലജ്ജിപ്പിക്കുന്നതാണ്. പ്രണയം ഉൾപ്പെടെയുള്ള എല്ലാ ബന്ധങ്ങളും പുരുഷന് സ്ത്രീക്ക് മേൽ പ്രത്യേകാധികാരം നൽകുന്നു എന്ന ഫ്യൂഡൽ ചിന്താഗതി ഇന്നും കേരളത്തിൽ സജീവമാണ് എന്നാണ് ഇത് തെളിയിക്കുന്നതെന്നും എസ് എഫ് ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

കണ്ണൂർ പാനൂരിലെ യുവതിയുടെ കൊലപാതകം ഞെട്ടലുളവാക്കുന്നത്, ആണധികാരത്തിൻ്റെ ആക്രമണങ്ങൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണം: എസ്.എഫ്.ഐ

കണ്ണൂർ പാനൂരിൽ നടന്ന കൊലപാതകം പുരോഗമന കേരളത്തെ ലജ്ജിപ്പിക്കുന്നതാണ്. പ്രണയം ഉൾപ്പെടെയുള്ള എല്ലാ ബന്ധങ്ങളും പുരുഷന് സ്ത്രീക്ക് മേൽ പ്രത്യേകാധികാരം നൽകുന്നു എന്ന ഫ്യൂഡൽ ചിന്താഗതി ഇന്നും കേരളത്തിൽ സജീവമാണ് എന്നാണ് ഇത് തെളിയിക്കുന്നത്. ഇത്തരം ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത് പുതിയ തലമുറയിലെ ചെറുപ്പക്കാർ ആണ് എന്നതും ശ്രദ്ധേയമാണ്. സമൂഹത്തിൽ വളർന്നു കൊണ്ടിരിക്കുന്ന അരാഷ്ട്രീയതയും അരാജകബോധവുമാണ് ഇത്തരം ആക്രമണങ്ങൾക്ക് നേതൃത്വം നൽകാൻ യുവാക്കൾക്ക് ഇന്ധനമായി മാറുന്നത്. ലിംഗസമത്വം ഉൾപ്പെടെയുള്ള സമത്വബോധം വിദ്യാർത്ഥികളിലും യുവാക്കളിലും വളർത്തിക്കൊണ്ടുവന്ന് മാത്രമേ ഈ വിപത്തിനെ അതിജീവിക്കാൻ കഴിയുകയുള്ളൂ. അതിനുവേണ്ടിയുള്ള പ്രവർത്തനത്തിൽ കേരള സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More