പ്രധാനമന്ത്രിയായിരുന്നത് 45 ദിവസം; ലിസ് ട്രസിന്റെ പെന്‍ഷന്‍ ഒരു കോടിയിലധികം

ലണ്ടന്‍: ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചത്. അധികാരമേറ്റതിനുപിന്നാലെ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നതിനുപിന്നാലെയായിരുന്നു രാജി. നാല്‍പ്പത്തിയഞ്ച് ദിവസം മാത്രമാണ് ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലിരുന്നത്. ബ്രിട്ടന്റെ ചരിത്രത്തില്‍തന്നെ ആദ്യമായാണ് ഒരു പ്രധാനമന്ത്രി അധികാരമേറ്റ് ദിവസങ്ങള്‍ക്കുളളില്‍ രാജിവയ്ക്കുന്നത്. പ്രധാനമന്ത്രിയായി 45 ദിവസങ്ങള്‍ക്കുളളില്‍ രാജിവെച്ചെങ്കിലും ലിസ് ട്രസിന് ഒരുകോടിയിലധികം രൂപ പെന്‍ഷന്‍ ലഭിക്കും.

ലിസ് ട്രസിന് ആജീവനാന്തം 11,500 പൗണ്ട് (1,06,36,463 രൂപ) വാര്‍ഷിക പെന്‍ഷന് അര്‍ഹതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നികുതിദായകരുടെ പണത്തില്‍നിന്നാണ് ലിസ് ട്രസിന് ഈ പണം ലഭിക്കുക. പബ്ലിക് ഡ്യൂട്ടി കോസ്റ്റ് അലവന്‍സില്‍നിന്ന് ലിസിന് ഈ പണം ക്ലെയിം ചെയ്യാം. മുന്‍ പ്രധാനമന്ത്രിമാരെ പൊതുജീവിതത്തില്‍ സജീവമായി തുടരാന്‍ സഹായിക്കുന്നതിനായാണ് പബ്ലിക് ഡ്യൂട്ടി കോസ്റ്റ് അലവന്‍സ് ഫണ്ട് അവതരിപ്പിച്ചത്. 1990-ല്‍ മാര്‍ഗരറ്റ് താച്ചര്‍ രാജിവെച്ചതിനുശേഷം താച്ചറിനുപിന്നാലെ അധികാരമേറ്റ ജോണ്‍ മേജറാണ് പദ്ധതി പ്രഖ്യാപിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ കുറച്ചുമാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ബ്രിട്ടന്‍. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ലക്ഷ്യമിട്ട് ലിസ് ട്രസ് കൊണ്ടുവന്ന നികുതി നയങ്ങളും സാമ്പത്തിക നയങ്ങളും രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന് പാര്‍ട്ടിയിലെ എംപിമാരും മന്ത്രിമാരുമുള്‍പ്പെടെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതോടെ തനിക്ക് ജനഹിതം നിറവേറ്റാന്‍ കഴിയുന്നില്ലെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുവരെ സ്ഥാനത്ത് തുടരുമെന്നും പ്രഖ്യാപിച്ച് ലിസ് ട്രസ് രാജിവയ്ക്കുകയായിരുന്നു. 

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More