ജിഹാദ് ഖുര്‍ആനില്‍ മാത്രമല്ല ഗീതയിലും ബൈബിളിലുമുണ്ട്- ശിവ്‌രാജ് പാട്ടീല്‍

ഡല്‍ഹി: ജിഹാദ് എന്ന ആശയം ഖുര്‍ആനില്‍ മാത്രമല്ല ഭഗവത് ഗീതയിലും ബൈബിളിലുമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശിവ്‌രാജ് പാട്ടീല്‍. മഹാഭാരത യുദ്ധത്തിനിടെ ഭവഗാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് ജിഹാദിനെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും ക്രിസ്തുമതത്തിന്റെ പുസ്തകങ്ങളിലും ജിഹാദിന്റെ സന്ദേശം നല്‍കുന്നുണ്ടെന്നും ശിവ്‌രാജ് പാട്ടീല്‍ പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മൊഹ്‌സിന ക്വിദായിയുടെ ജീവചരിത്രം പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശി തരൂര്‍, ദിഗ് വിജയ് സിംഗ്, ഫാറൂഖ് അബ്ദുളള തുടങ്ങിയ നേതാക്കളും പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തിരുന്നു.

'ഇസ്ലാമിലെ ജിഹാദിനെക്കുറിച്ച് ഇപ്പോള്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എത്ര ശ്രമിച്ചിട്ടും ആര്‍ക്കും യഥാര്‍ത്ഥ ആശയം മനസിലാവുന്നില്ലെങ്കില്‍ അധികാരം ഉപയോഗിക്കാം എന്ന് ഖുര്‍ആനിലും ഗീതയിലും പറയുന്നുണ്ട്. മഹാഭാരതത്തില്‍ ഗീതോപദേശത്തിന്റെ ഭാഗത്ത് ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് ജിഹാദിനെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നുണ്ട്. ക്രിസ്തുമതത്തിന്റെ പുസ്തകങ്ങളിലും ജിഹാദിനെക്കുറിച്ച് പറയുന്നുണ്ട്. താന്‍ സമാധാനം സ്ഥാപിക്കാനല്ല ഇവിടെ വന്നത്. വാളുമായി വന്നതാണെന്ന് യേശു പറഞ്ഞിട്ടുണ്ട്''-ശിവരാജ് പാട്ടീല്‍ പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ശിവരാജ് പാട്ടീലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസാണ് ഹിന്ദു വിദ്വേഷത്തിന് ജന്മം നല്‍കിയതെന്നും രാമക്ഷേത്രത്തെ എതിര്‍ത്തവരാണ് കോണ്‍ഗ്രസുകാരെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനേവാല പറഞ്ഞു. ഹിന്ദുക്കളോടുളള കോണ്‍ഗ്രസിന്റെ വെറുപ്പ് വോട്ട് ബാങ്ക് പരീക്ഷണമാണെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്‍പ് ബോധപൂര്‍വ്വമായ ധ്രുവീകരണത്തിനായാണ് ഈ വിഷയം ഉന്നയിച്ചതെന്നും ഷെഹ്‌സാദ് ട്വീറ്റ് ചെയ്തു.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More