ഇതാണ് ഞങ്ങളുടെ നേട്ടം; പ്രധാനമന്ത്രി ഗുജറാത്തിലെ സ്‌കൂള്‍ സന്ദര്‍ശിച്ചതില്‍ പ്രതികരിച്ച് അരവിന്ദ് കെജ്‌റിവാള്‍

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചതില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി അധ്യക്ഷനുമായ അരവിന്ദ് കെജ്‌റിവാള്‍. ഇന്ന് രാജ്യത്തെ എല്ലാ രാഷ്ട്രീയ നേതാക്കളും പാര്‍ട്ടികളും വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ താന്‍ വളരെ സന്തോഷവാനാണെന്നും അതാണ് ആം ആദ്മി പാര്‍ട്ടിയുടെ നേട്ടമെന്നും അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിദ്യാഭ്യാസത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ അവസാനിക്കില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും എല്ലാ സര്‍ക്കാരുകളും പ്രവര്‍ത്തിക്കുകയാണെങ്കില്‍ അഞ്ചുവര്‍ഷങ്ങള്‍ക്കുളളില്‍ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും മികച്ചതാക്കാന്‍ കഴിയുമെന്നും അരവിന്ദ് കെജ്‌റിവാള്‍ ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പ്രധാനമന്ത്രീ, ഡല്‍ഹിയില്‍ വിദ്യാഭ്യാസ രംഗത്ത് ഞങ്ങള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. അഞ്ചുവര്‍ഷം കൊണ്ട് ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും മികച്ചതായി. അതുപോലെ രാജ്യത്തെ എല്ലാ സ്‌കൂളുകളെയും അഞ്ചുവര്‍ഷംകൊണ്ട് മികച്ചതാക്കാന്‍ സാധിക്കും. ഞങ്ങള്‍ക്ക് അനുഭവ സമ്പത്തുണ്ട്. ഞങ്ങളെ ഈ രാജ്യത്തിനായി പൂര്‍ണ്ണമായും ഉപയോഗിക്കാം'- അരവിന്ദ് കെജ്‌റിവാള്‍ മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

മിഷന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെത്തിയത്. സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ക്കിടയില്‍ പ്രധാനമന്ത്രി ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More