ജയലളിതയുടെ ചികിത്സയില്‍ ഇടപെട്ടിട്ടില്ല; കമ്മീഷന്‍ റിപ്പോര്‍ട്ട് തളളി ശശികല

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന അറുമുഖസ്വാമി കമ്മീഷന്‍ റിപ്പോര്‍ട്ട് തളളി വി കെ ശശികല. ജയലളിതയുടെ ചികിത്സയില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും ശശികല പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. 

'എന്നെ ഇതിലുള്‍പ്പെടുത്തിയതില്‍ എനിക്ക് പ്രശ്‌നമില്ല. ഇതെനിക്ക് പുതിയ കാര്യമല്ല. പക്ഷേ എന്റെ സഹോദരിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍ക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ട്. ഞാന്‍ ജയിലില്‍ പോയപ്പോള്‍ ഇവിടുളളവര്‍ അമ്മയുടെ മരണത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു. ഡിഎംകെ അവരെ അപകീര്‍ത്തിപ്പെടുത്തി. എന്റെ രാഷ്ട്രീയജീവിതം ഇല്ലാതാക്കാന്‍ നിരവധി വഴികളുണ്ട്. എന്നാല്‍ അമ്മയുടെ മരണത്തെ അതിനായി ഉപയോഗിക്കുന്നത് ക്രൂരമാണ്'-വി കെ ശശികല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ജയലളിതയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും അവര്‍ വ്യക്തമാക്കി. 'അമ്മ സുഖംപ്രാപിച്ച് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് നമ്മെ വിട്ടുപോയത്. സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ കമ്മീഷന്‍ എനിക്കുമേല്‍ കുറ്റം ചുമത്തുന്നത് ന്യായമാണോ? മുപ്പതുവര്‍ഷം ഞാന്‍ അമ്മയ്‌ക്കൊപ്പമുണ്ടായിരുന്നു. അവരെ ഞാന്‍ ഒരുപാട് സ്‌നേഹിച്ചു. അവരുടെ ചികിത്സയില്‍ ഞാന്‍ ഇടപെട്ടിട്ടില്ല. അമ്മയ്ക്ക് ഏറ്റവും മികച്ച ചികിത്സ ലഭിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അവരെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിന് ഞാന്‍ എതിരായിരുന്നില്ല. ആന്‍ജിയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് എയിംസിലെ ഡോക്ടര്‍മാരാണ് പറഞ്ഞത്. ഊഹങ്ങളുടെ അടിസ്ഥാനത്തിലുളള കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരിക്കലും ജനങ്ങള്‍ വിശ്വസിക്കില്ല'- ശശികല കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More