എഎപി വിട്ടില്ലെങ്കില്‍ ഇനിയും കേസുകള്‍ നേരിടേണ്ടിവരുമെന്ന് സി ബി ഐ ഭീഷണിപ്പെടുത്തി- മനീഷ് സിസോദിയ

ഡല്‍ഹി: മദ്യനയക്കേസില്‍ ചോദ്യംചെയ്യലിനിടെ ആം ആദ്മി പാര്‍ട്ടി വിടാന്‍ സി ബി ഐ സമ്മര്‍ദ്ദം ചെലുത്തിയതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. 'പാര്‍ട്ടി വിട്ടില്ലെങ്കില്‍ ഇനിയും ഇത്തരം കേസുകള്‍ നേരിടേണ്ടിവരുമെന്ന് സി ബി ഐ ഭീഷണിപ്പെടുത്തി. സത്യേന്ദര്‍ ജെയ്‌നിന്റെ അവസ്ഥ അറിയാമല്ലോ എന്ന് ചോദിച്ചു. ആം ആദ്മി പാര്‍ട്ടി വിട്ടാല്‍ മുഖ്യമന്ത്രി പദവി നല്‍കാമെന്നുവരെ അവർ വാഗ്ദാനം ചെയ്തു'-മനീഷ് സിസോദിയ പറഞ്ഞു. 9 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

'ഓപ്പറേഷന്‍ താമര വിജയിപ്പിക്കാനാണ് ബിജെപി മദ്യകുംഭകോണം ആരോപിക്കുന്നത്. ബിജെപിക്കുമുന്നില്‍ ഞാനും എന്റെ പാര്‍ട്ടിക്കാരും ഒരിക്കലും തലകുനിക്കില്ല'-മനീഷ് സിസോദിയെ കൂട്ടിച്ചേര്‍ത്തു. അതേസമയം, സിസോദിയയുടെ ആരോപണങ്ങളെ തളളി സി ബി ഐ രംഗത്തെത്തി. മനീഷ് സിസോദിയയുടെ ആരോപണങ്ങളെ സി ബി ഐ ശക്തമായി നിരാകരിക്കുകയാണെന്നും അദ്ദേഹത്തെ പ്രൊഫഷണലായാണ് ചോദ്യംചെയ്തതെന്നും സി ബി ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സിസോദിയയെ ജയിലിലടയ്ക്കാനാണ് ബിജെപിയുടെ പദ്ധതിയെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌റിവാള്‍ ആരോപിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 11 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More