മണ്ഡലത്തിലേക്ക് എപ്പോഴും പോകാന്‍ കഴിയില്ല, ഡാന്‍സ് പ്രാക്ടീസുണ്ട്; ബിജെപി എംപി ഹേമാ മാലിനി

മുംബൈ: കടമകൾ ഒരുപാടുളളതിനാൽ എപ്പോഴും തനിക്ക് മണ്ഡലത്തിലേക്ക് പോവാൻ കഴിയില്ലെന്ന് നടിയും ബിജെപി എംപിയുമായ ഹേമാ മാലിനി. 'മക്കൾ മുംബൈയിൽ ഇല്ലാത്ത അവസരങ്ങളിൽ പേരക്കുട്ടികളെ നോക്കേണ്ടതുണ്ട്. എന്റെ ഡാൻസ് പ്രാക്ടീസുണ്ട്. അതിനിടെ പെട്ടെന്ന് മണ്ഡലത്തിലേക്ക് വിളിച്ചാൽ പോകാൻ സാധിക്കില്ല'-എന്നാണ് ഹേമാ മാലിനി പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു എംപിയുടെ പരാമർശം. രാഷ്ട്രീയ പ്രവർത്തക, അമ്മ, മുത്തശ്ശി എന്നീ റോളുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന ചോദ്യത്തിനായിരുന്നു ഹേമാ മാലിനിയുടെ മറുപടി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'തിരക്കുപിടിച്ച ഈ ജീവിതത്തിൽ ടൈം മാനേജ്‌മെന്റ് വളരെ അത്യാവശ്യമാണ്. ഒരുപാട് അഡ്ജസ്റ്റുമെന്റുകൾ ചെയ്യേണ്ടിവരും. പെട്ടന്ന് എന്നെ എന്റെ മണ്ഡലത്തിലേക്ക് വിളിച്ചാൽ എനിക്ക് എപ്പോഴും അങ്ങോട്ടേക്ക് എത്തിച്ചേരാൻ കഴിയണമെന്നില്ല. എന്റെ ജീവിതത്തിലെ മറ്റ് ചുമതലകൾ കൂടി എനിക്ക് മണ്ഡലത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. എന്റെ മക്കൾ മുംബൈയ്ക്ക് പുറത്ത് എവിടേക്കെങ്കിലും പോയാൽ എനിക്ക് പേരക്കുട്ടികളെ നോക്കേണ്ടിവരും. ഡാൻസ് പ്രാക്ടീസുണ്ട്. അങ്ങനെ ഒരുപാട് കടമകൾ ചെയ്തുതീർക്കാനുളളതിനാൽ പെട്ടെന്ന് മഥുരയിലേക്ക് പോകാനാവില്ല'-ഹേമാ മാലിനി പറഞ്ഞു.

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ മഥുരയിൽ ആർ എൽ ഡി സ്ഥാനാർത്ഥി ജയന്ത് ചൗധരിയെ പരാജയപ്പെടുത്തിയാണ് ബിജെപി സ്ഥാനാർത്ഥിയായ ഹേമാ മാലിനി ലോക്‌സഭയിലെത്തിയത്.

Contact the author

National Desk

Recent Posts

Web Desk 5 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More