കര്‍ണാടകയിലെ ജനങ്ങളെയും ഭാഷയെയും ആക്രമിച്ചാല്‍ ബിജെപി കോണ്‍ഗ്രസിന്റെ തനിനിറം കാണും- രാഹുല്‍ ഗാന്ധി

ബംഗളുരു: കര്‍ണാടകയിലെ ജനങ്ങളെയും അവരുടെ ഭാഷയെയും ആക്രമിച്ചാല്‍ ബിജെപി കോണ്‍ഗ്രസിന്റെ തനിനിറം കാണുമെന്ന് രാഹുല്‍ ഗാന്ധി. സ്വന്തം ഭാഷയില്‍ സംസാരിക്കുന്നതില്‍നിന്ന് ആരെയും തടയാന്‍ പാടില്ലെന്നും കുട്ടികള്‍ ഏത് ഭാഷയില്‍ പരീക്ഷയെഴുതണമെന്ന് ആ സംസ്ഥാനത്തെ ജനങ്ങളോട് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സെന്‍ട്രല്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷകള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ എഴുതാന്‍ അനുവദിക്കുന്നുളളു എന്നും പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാനാവുന്നില്ലെന്നും ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.

'പരസ്പരം സംസാരിക്കാന്‍ മാത്രമുളള ഒന്നല്ല ഭാഷ. ഒരു ഭാഷ എന്നത് ആ പ്രദേശത്തിന്റെ ചരിത്രവും സംസ്‌കാരവുമാണ്. ആളുകളെ അവരുടെ ഭാഷ സംസാരിക്കുന്നതില്‍നിന്ന് തടയാന്‍ ആരെയും അനുവദിക്കരുത്. ബിജെപിയും ആര്‍ എസ് എസും പ്രചരിപ്പിക്കുന്ന ചില ആശയങ്ങളാണവ. അവരെ സംബന്ധിച്ച് കന്നഡ ഒരു രണ്ടാംകിട ഭാഷയാണ്. അത് ബഹുമാനിക്കപ്പെടേണ്ട ഒന്നല്ല. പക്ഷേ ഞങ്ങളെ സംബന്ധിച്ച് കന്നഡയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കന്നഡ ഭാഷയെയും ജനങ്ങളെയും കര്‍ണാടകയുടെ ചരിത്രത്തെയും ആക്രമിക്കാമെന്ന് ബിജെപിയും ആര്‍ എസ് എസും കരുതിയാല്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ ശക്തിയെയും നേരിടേണ്ടിവരും'-രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കര്‍ണാടകയിലെ ജനങ്ങള്‍ അവരുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് നിര്‍ദേശിക്കാന്‍ ആര്‍ക്കും കഴിയില്ല.അവരുടെ കുട്ടികള്‍ ഏത് ഭാഷയില്‍ പരീക്ഷകള്‍ എഴുതണമെന്ന് ആ സംസ്ഥാനത്തെ ജനങ്ങളോട് ആരും പറയാന്‍ പോകുന്നില്ല. കര്‍ണാടകയിലെ ജനങ്ങള്‍ക്ക് കന്നഡയും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് തമിഴും കേരളത്തിലെ ജനങ്ങള്‍ക്ക് മലയാളവും സംസാരിക്കാനാണ് ആഗ്രഹമെങ്കില്‍ അവരത് സംസാരിക്കണം'-രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More