പ്രധാനമന്ത്രിക്കെതിരായ പരാമർശം; ആം ആദ്മി ഗുജറാത്ത് അധ്യക്ഷന്‍ കസ്റ്റഡിയില്‍

അഹമ്മദാബാദ്: ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്ത് അധ്യക്ഷനെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ഗുജറാത്ത് എഎപി അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മോദിയെ വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ ആസ്ഥാനത്ത് മൊഴി നല്‍കാനെത്തിയ ഗോപാല്‍ ഇറ്റാലിയയെ പൊലീസ് തടഞ്ഞുവയ്ക്കുകയായിരുന്നു. ഗോപാലിന്റെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വനിതാ കമ്മീഷന്‍ അദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കസ്റ്റഡിയിലെടുത്ത ഗോപാല്‍ ഇറ്റാലിയയെ സരിതാ വിഹാര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് ഡല്‍ഹി പൊലീസ് കൊണ്ടുപോയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ എന്നെ ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. പട്ടേല്‍ സമുദായത്തിന് ജയിലല്ലാതെ മറ്റെന്താണ് മോദി സര്‍ക്കാരിന് തരാന്‍ കഴിയുക? പട്ടേല്‍ സമുദായത്തെ ബിജെപി വെറുക്കുന്നു. ഞാന്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പിന്‍മുറക്കാരനാണ്. നിങ്ങളുടെ ജയിലുകളെ എനിക്ക് ഭയമില്ല. എന്നെ ജയിലിലടച്ചുകൊളളൂ'-എന്നാണ് ഗോപാല്‍ ഇറ്റാലിയ ട്വീറ്റ് ചെയ്തത്.

അതേസമയം, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ വനിതാ കമ്മീഷന്‍ ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ എല്ലാ ഗുണ്ടകളും തന്റെ ഓഫീസിനുമുന്നിലുണ്ടെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ട്വീറ്റ് ചെയ്തത്. 2019-ല്‍ പ്രചരിച്ച ഒരു വീഡിയോയുമായി ബന്ധപ്പെട്ടാണ് ഗോപാല്‍ ഇറ്റാലിയക്കെതിരായ കേസ്.

Contact the author

National Desk

Recent Posts

Web Desk 11 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More