ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഡിഎംകെ

ചെന്നൈ: കേന്ദ്രസര്‍ക്കാരിന് കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനും ഹിന്ദി പ്രാവീണ്യം നിര്‍ബന്ധമാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശത്തിനെതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങി തമിഴ്‌നാട്. ഭരണകക്ഷിയായ ഡിഎംകെയുടെ വിദ്യാര്‍ത്ഥി-യുവജന വിഭാഗമാണ് തമിഴ്‌നാട്ടില്‍  വ്യാപക പ്രതിഷേധം പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് ഡിഎംകെ യൂത്ത് വിങ്ങ് സെക്രട്ടറി ഉദയനിധി സ്റ്റാലിന്‍, സ്റ്റുഡന്റ്‌സ് വിങ്ങ് സെക്രട്ടറി സി വി എം പി ഇളവരസന്‍ എന്നിവര്‍ സംയുക്തമായി പ്രസ്താവന പുറത്തിറക്കി. ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഒക്ടോബര്‍ പതിനഞ്ചിനാണ് ഡിഎംകെയുടെ സംസ്ഥാന വ്യാപക പ്രതിഷേധം. 

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പ്പിച്ചുകൊണ്ട് മറ്റൊരു ഭാഷാ യുദ്ധത്തിന് വഴിയൊരുക്കരുതെന്നാണ് എം കെ സ്റ്റാലിന്‍ പറഞ്ഞത്. 'ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ഇതര ഭാഷകള്‍ സംസാരിക്കുന്നവരെ രണ്ടാംകിട പൗരന്മാരായി കാണുന്നതിന് തുല്യമാണ്. ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം, ഒരു സംസ്‌കാരം എന്നിവയിലേക്കെത്തിക്കാനുളള ബിജെപിയുടെ ശ്രമം രാജ്യത്തെ ഭിന്നിപ്പിക്കും. മാതൃഭാഷാ വികാരത്തെ വ്രണപ്പെടുത്തിക്കൊണ്ട് മറ്റൊരു യുദ്ധത്തിന് വഴിയൊരുക്കരുത്'-എം കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഐ ഐ ടികള്‍, ഐ എം എമ്മുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ, കേന്ദ്ര സര്‍വ്വകലാശാലകള്‍ തുടങ്ങിയ ഇടങ്ങളില്‍ പാഠ്യഭാഷ ഹിന്ദിയാക്കണം, സര്‍ക്കാര്‍ ജോലികള്‍ക്കായുളള പരീക്ഷകള്‍ക്ക് ചോദ്യക്കടലാസ് ഹിന്ദിയിലാക്കണം, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ ഹിന്ദി പ്രാവീണ്യം നിര്‍ബന്ധമാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശത്തിലുളളത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More