രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍ കര്‍ണാടകയിലേത് - രാഹുല്‍ ഗാന്ധി

ബാംഗ്ലൂര്‍: കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍ കര്‍ണാടകയിലേതാണെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. ജനങ്ങള്‍ക്ക് നല്‍കേണ്ട എല്ലാസേവനത്തിനും സര്‍ക്കാര്‍ കമ്മീഷന്‍ വാങ്ങുകയാണ്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം വർധിപ്പിക്കണമെന്ന നാഗമോഹൻ ദാസ് കമ്മിറ്റി റിപ്പോർട്ട് ഉടൻ നടപ്പാക്കണമെന്നും രാഹുൽ ഗാന്ധി സർക്കാരിനോട് ആവശ്യപ്പെട്ടു. 'രണ്ടര വർഷമായി ഈ റിപ്പോർട്ടിനെക്കുറിച്ച് സര്‍ക്കാര്‍ സംസാരിക്കുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും പുരോഗതി സര്ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. ഇനിയും സമയം പാഴാക്കരുത്. ഈ റിപ്പോർട്ട് ഉടൻ നടപ്പിലാക്കണം' - രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്രസര്‍ക്കാരിനെതിരെയും രാഹുല്‍ ഗാന്ധി കടുത്ത വിമര്‍ശനം ഉന്നയിച്ചു. രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴില്‍ രഹിതരാണെന്നും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിനുമപ്പുറമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയെ  വിഭജിക്കാന്‍ ബിജെപിക്ക് സാധിക്കില്ല. ഇന്ത്യ ഒറ്റക്കെട്ടായി നിന്ന് ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കും. ബിജെപിയും ആര്‍ എസ് എസും ഇന്ത്യയില്‍ പ്രചരിപ്പിക്കുന്ന വിദ്വേഷത്തിനും അക്രമത്തിനുമെതിരെയാണ് കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര നടത്തുന്നത്. ഈ യാത്രയില്‍ എല്ലാവരും ഒരുമിച്ചാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ചിത്രദുർഗയിലെ ഹിരിയൂറിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. 

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More