ആര്‍ എസ് എസും സവര്‍ക്കറും ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ചെയ്തത്, സത്യം മൂടിവയ്ക്കാന്‍ ബിജെപിക്കാവില്ല- രാഹുല്‍ ഗാന്ധി

ബംഗളുരു: ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പര്യടനം നടത്തുന്നതിനിടെ ആര്‍ എസ് എസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആര്‍ എസ് എസിനും ബിജെപിക്കും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കുമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആര്‍ എസ് എസുകാര്‍ ബ്രിട്ടീഷുകാരെ സഹായിക്കുകയായിരുന്നെന്നും സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍നിന്ന് സ്റ്റെയ്‌പ്പെന്‍ഡ് വാങ്ങിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടക തുംകുരുവിലെ റാലിയോടനുബന്ധിച്ചുളള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത് ബിജെപി ഇല്ല. എന്റെ അറിവനുസരിച്ച് ആര്‍ എസ് എസ് ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ചെയ്തത്. അവരുടെ നേതാവ് സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍നിന്ന് സഹായധനം കൈപ്പറ്റിയിരുന്നു. ഈ സത്യങ്ങളൊന്നും ബിജെപിക്ക് ഒരിക്കലും മൂടിവയ്ക്കാനാവില്ല. കോണ്‍ഗ്രസും അതിന്റെ നേതാക്കളുമാണ് സ്വാതന്ത്ര്യത്തിനായി പോരാടിയത്'-രാഹുല്‍ ഗാന്ധി പറഞ്ഞു. 

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നവര്‍ ആരായാലും അവര്‍ രാജ്യവിരുദ്ധരാണെന്നും അവര്‍ക്കെതിരെ പോരാടേണ്ടതുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Contact the author

National Desk

Recent Posts

Web Desk 8 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More