സ്റ്റോക്ഹോം: ഈ വര്‍ഷത്തെ (2022) സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് ഫ്രഞ്ച് സാഹിത്യകാരിയും അത്മകഥാപരമായ എഴുത്തിനു മികച്ച സംഭാവന നല്കിയ എഴുത്തുകാരിയുമായ ആനി എര്‍നോ അര്‍ഹയായി. ക്ലീന്‍ഡ് ഔട്ട് എന്ന ആദ്യകൃതിയിലൂടെ തന്നെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ആനി എര്‍നോ എ മാന്‍സ് പ്ലെയ്സ്, സിമ്പിള്‍ പാഷന്, എ വുമണ്‍സ് സ്റ്റോറി തുടങ്ങി നിരവധി കൃതികളുടെ കര്‍ത്താവാണ്.
1974-ലാണ് ആദ്യ കൃതി പുറത്തുവരുന്നത്. 48 വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന എഴുത്തുജീവിതത്തിനുള്ള അംഗീകാരമായാണ് ഒടുവില്‍ നൊബേല്‍ പുരസ്കാരം ആനി എര്‍നോവിനെ തേടിയെത്തിയത്. വ്യക്തിപരമായ ഓര്‍മകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്കാരങ്ങളാണ് ആനി എര്‍നോവിന്റെ കൃതികളെന്ന് നൊബേല്‍ പുരസ്കാര സമിതി വിലയിരുത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആനി എര്‍നോവിന്റെ നിരവധി കൃതികള്‍ ഇംഗ്ലീഷിലേക്കും മറ്റ് ലോക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ വിഖ്യാത എഴുത്തുകാരന് വൈക്കം മുഹമ്മദ് ബഷീറിനെ പോലെ സ്വന്തം ജീവിതത്തില്‍ നിന്ന് വലിച്ചുകീറിയ ഏടുകളാണ് ആനി എര്‍നോ വിന്റെ കൃതികളില്‍ ഏറിയ പങ്കും. സ്ത്രീ അനുഭവിക്കുന്ന ജീവിത പങ്കപ്പാടുകളും മാനസിക വ്യഥകളുമാണ് ആനിയുടെ എഴുത്തിന്റെ പ്രധാന ഇതിവൃത്തം.