'ഭാരത് ജോഡോ യാത്രയിലെ എന്റെ പങ്കാളിത്തം തടയുകയാണ് ബിജെപിയുടെ ലക്ഷ്യം'- ഡി കെ ശിവകുമാര്‍

ബംഗളുരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പര്യടനം നടത്തുന്നതിനിടെ ബിജെപിക്കും കേന്ദ്ര ഏജന്‍സികള്‍ക്കുമെതിരെ വിമര്‍ശനവുമായി കര്‍ണാടക പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ഭാരത് ജോഡോ യാത്രയിലെ തന്റെ പങ്കാളിത്തം തടയാനാണ് അന്വേഷണ ഏജന്‍സികളെ മുന്‍നിര്‍ത്തി ബിജെപി ശ്രമിക്കുന്നതെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു.

സി ബി ഐ റെയ്ഡിനുപിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ ഡി സമന്‍സ് അയച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തില്‍ ചോദ്യംചെയ്യലിന്റെ തിയതി മാറ്റിവയ്ക്കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ഏജന്‍സി അത് അംഗീകരിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് ഡി കെ ശിവകുമാറിന്റെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഭാരത് ജോഡോ യാത്ര കണക്കിലെടുത്ത് സമന്‍സ് മാറ്റിവയ്ക്കാന്‍ ഞാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് അഭ്യര്‍ത്ഥിച്ചു. പക്ഷേ അവരത് നിരസിച്ചു. ഈ സമയത്ത് ഇങ്ങനെയൊരു സമന്‍സ് വന്നത് രാഷ്ട്രീയ വേട്ടയാടലാണ് എന്ന് എല്ലാവര്‍ക്കും മനസിലാകും. ഏതുവിധേനയും ഭാരതത്തെ ഒന്നിപ്പിക്കാനുളള ഈ യാത്രയിലെ എന്റെ പങ്കാളിത്തം തടയുകയാണ് അവരുടെ ലക്ഷ്യം'-ഡി കെ ശിവകുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ പര്യടനം നടത്തി മുപ്പതിനാണ് കര്‍ണാടകയില്‍ പ്രവേശിച്ചത്. കര്‍ണാടകയില്‍ 21 ദിവസമാണ് പര്യടനം നടത്തുക. അഞ്ചുമാസങ്ങള്‍കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ കടന്ന് കശ്മീരിലാണ് ഭാരത് ജോഡോ യാത്ര അവസാനിക്കുക.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More