അഹമ്മദാബാദ്: ദസറ ദിനത്തില്‍ ബിജെപിക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോണ്‍ഗ്രസ്. രാവണനുപകരം കേന്ദ്ര ഏജന്‍സികളായ ഇഡിയുടെയും സി ബി ഐയുടെയും പേരെഴുതിയ കോലം കത്തിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. ഗുജറാത്തിലെ കച്ച് ജില്ലയിലെ കോണ്‍ഗ്രസ് കമ്മിറ്റി പ്രവര്‍ത്തകരാണ് വേറിട്ട ഈ പ്രതിഷേധത്തിനുപിന്നില്‍. ഭുജിലെ ഹമീര്സാറില് നടന്ന പ്രതിഷേധത്തില്‍ വിലക്കയറ്റം, പണപ്പെരുപ്പം, ജിഎസ്ടി തുടങ്ങിയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ കോണ്‍ഗ്രസ് ബിജെപിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും ചോദ്യംചെയ്തതിനുപിന്നാലെ കേന്ദ്ര ഏജന്‍സികളെ പരസ്യമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിലക്കയറ്റം, പണപ്പെരുപ്പം, ഇന്ധനവില വര്‍ധന, ജിഎസ്ടി, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, മോശം ആരോഗ്യ സൗകര്യങ്ങള്‍, ചെലവേറിയ വിദ്യാഭ്യാസം തുടങ്ങിയ പ്രശ്നങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.