ഭാരത് ജോഡോ യാത്ര: രാഹുലിനൊപ്പം നടന്ന് സോണിയാ ഗാന്ധി

ബാംഗ്ലൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സോണിയാ ഗാന്ധി രാഹുലിനൊപ്പം നടന്നത്. ആരോഗ്യപ്രശ്നങ്ങളാല്‍ പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും നിന്നും മാറിനിന്ന സോണിയാ ഗാന്ധി ഏറെ കാലത്തിനുശേഷമാണ് പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. ഇത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ദേശിയ നേതൃത്വം വിലയിരുത്തുന്നത്. ബാല്ലാരിയില്‍ എത്തുമ്പോള്‍ സോണിയാ ഗാന്ധി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. അതേസമയം, പ്രിയങ്കാ ഗാന്ധിയും നാളെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

രണ്ട് ദിവസം മുന്‍പ് കര്‍ണാടകയിലെത്തിയ സോണിയാ ഗാന്ധി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസം ആയുധപൂജയുടെ ഭാഗമായി ഭാരത് ജോഡോ യാത്രയുണ്ടായിരുന്നില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ഭരത് ജോഡോ യാത്ര നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷര്‍ വിലയിരുത്തുന്നത്. യാത്രയിലെ ജനപങ്കാളിത്തം പാര്‍ട്ടിക്ക് പുതിയ പ്രതീക്ഷ പകരുന്നുവെന്നും നേതൃത്വം കരുതുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞമാസം മുപ്പതിനാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചത്. ഗുണ്ടൽപേട്ടിൽ നിന്നായിരുന്നു പദയാത്ര തുടങ്ങിയത്. ആയിരക്കണക്കിന് പ്രവർത്തകരാണ് കാൽനടയാത്രയിൽ പങ്കാളികളാവുന്നത്. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്രക്ക് കേരളത്തിലും വന്‍ സ്വീകരണം ലഭിച്ചിരുന്നു. 

Contact the author

National Desk

Recent Posts

National Desk 23 hours ago
National

ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സഹോദരിയേയും സിബിഐ ചോദ്യം ചെയ്തു

More
More
National Desk 23 hours ago
National

'ഞാന്‍ ഇന്നുതന്നെ കോണ്‍ഗ്രസില്‍ ചേരും, രാഹുല്‍ ഗാന്ധി എന്റെ നേതാവാണ്'- ഡി ശ്രീനിവാസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

More
More
National Desk 23 hours ago
National

രക്തസാക്ഷിയുടെ മകനെ അയോഗ്യനാക്കി രാജ്യദ്രോഹിയെന്ന് വിളിക്കുന്നു- പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

മോദി എന്ന പേരിന്റെ അര്‍ത്ഥം അഴിമതി എന്നാക്കാം എന്ന് ട്വീറ്റ്; അത് കോണ്‍ഗ്രസുകാരിയായിരുന്നപ്പോള്‍ എഴുതിയതാണെന്ന് ഖുശ്ബു

More
More
National Desk 1 day ago
National

രാജ്ഘട്ടിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു

More
More
National Desk 1 day ago
National

'ഡിസ്'ക്വാളിഫൈഡ് എംപി'; സാമൂഹ്യമാധ്യമങ്ങളിലെ ബയോ മാറ്റി രാഹുല്‍ ഗാന്ധി

More
More