ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം തോക്കിനും കല്‍ത്തുറുങ്കിനുമിടയില്‍ - മന്ത്രി എം ബി രാജേഷ്‌

കോഴിക്കോട്: ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം തോക്കിനും കല്‍ത്തുറുങ്കിനും ഇടയിലാണെന്ന് മന്ത്രി എം ബി രാജേഷ്‌. രാജ്യത്ത് സത്യസന്ധമായി ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ചിലപ്പോള്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ്‌ സുബൈറിനെപ്പോലെ ജയിലിലോ അല്ലെങ്കില്‍ ഗൌരി ലങ്കേഷിനെപ്പോലെ തോക്കിന്‍ മുനയിലോ അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു. മാധ്യമം ജേണലിസ്റ്റ് യൂണിയൻ ഏർപ്പെടുത്തിയ എൻ. രാജേഷ് സ്മാരക അവാർഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഇപ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ അടക്കം ശ്രമിക്കുന്നത് ദേശിയ വിഷയങ്ങളില്‍ അധികം ഇടപെടാതിരിക്കുകയെന്നതാണ്. കേരളത്തിലെ രാഷ്ട്രീയ വിഷയങ്ങളില്‍ അതിമാവേശവും കാണിക്കാറുണ്ട്. ഇത് കേരളത്തിലെ മാധ്യമസ്വാതന്ത്ര്യമാണ് എടുത്ത് കാണിക്കുന്നത്. ഭരണകൂടത്തെ കോര്‍പ്പറേറ്റ് മനുവാദി ഹിന്ദുത്വ സഖ്യമാണ് നയിക്കുന്നത്. ഇവരുടെ കീഴിലാണ് ഭൂരിഭാഗം മാധ്യമങ്ങളും. അടുത്തിടെ  കേരളത്തിലെ മാധ്യമങ്ങളുടെ തലക്കെട്ടുകളും എഡിറ്റോറിയലും പരിശോധിച്ചപ്പോള്‍  കേരളത്തിലെ ചില വിഷയങ്ങളില്‍ ഒന്നിലധികം എഡിറ്റോറിയലുകള്‍ മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ സുബൈറിനെ ജയിലിലടച്ചതുമായി ബന്ധപ്പെട്ട് ഈ മാധ്യമങ്ങളൊന്നും മുഖപ്രസംഗങ്ങള്‍ പ്രസിദ്ധീകരിച്ചില്ല. കുതിരക്കച്ചവടം, കൂറ്മാറ്റം എന്നീവാക്കുകൾക്ക് പകരം ഓപറോഷൻ ലോട്ടസ്, ഓപറേഷൻ മിഡ്നൈറ്റ് തുടങ്ങിയ പദങ്ങളാണ് ഉപയോഗിക്കുന്നത്' - മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More