ഭാരത് ജോഡോ യാത്രയില്‍ പേ സിഎം ടീ ഷര്‍ട്ട് ധരിക്കും, നിങ്ങള്‍ എന്തുചെയ്യും? ; ബിജെപിയെ വെല്ലുവിളിച്ച് ഡി കെ ശിവകുമാര്‍

ബംഗളുരു: ഭാരത് ജോഡോ യാത്രക്കിടെ പേ സിഎം (PAYCM ) ടീ ഷര്‍ട്ട് ധരിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ബിജെപിയെ വെല്ലുവിളിച്ച് കര്‍ണാടക പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ഭാരത് ജോഡോ യാത്രയില്‍ തങ്ങള്‍ പേസിഎം ടീ ഷര്‍ട്ട് ഇനിയും ധരിക്കുമെന്നും ബിജെപിയ്ക്ക് ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. ബിജെപി ചുമത്തുന്ന കളളക്കേസുകളെ കോണ്‍ഗ്രസുകാര്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ഞാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പേസിഎം ടീഷര്‍ട്ട് ധരിച്ചാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുക. ബിജെപി എന്തുചെയ്യും? ധൈര്യമുണ്ടെങ്കില്‍ ഞങ്ങളെ അറസ്റ്റ് ചെയ്യാന്‍ നോക്കൂ. നിങ്ങളുടെ കളളക്കേസുകളെ ഞങ്ങള്‍ ഭയപ്പെടുന്നില്ല'-ഡി കെ ശിവകുമാര്‍ പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരായ പേസിഎം ക്യാംപെയ്‌ന്റെ ഭാഗമായുളള ഷീ ഷര്‍ട്ട് ധരിച്ചതിന് ചാമരാജ് നഗറില്‍നിന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവാവിനെ മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച് ടീഷര്‍ട്ട് അഴിപ്പിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബസവരാജ് ബൊമ്മെ സര്‍ക്കാരിനെതിരെ വന്‍ അഴിമതി ആരോപിച്ചാണ് കോണ്‍ഗ്രസ് പേസിഎം ക്യാംപെയ്ന്‍ ആരംഭിച്ചത്. സെപ്റ്റംബര്‍ 21-ന് ബംഗളുരുവില്‍ പേടിഎം മാതൃകയില്‍ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച പോസ്റ്ററുകള്‍ പതിച്ചാണ് കോണ്‍ഗ്രസ് ക്യാംപെയ്ന്‍ ആരംഭിച്ചത്. 40percentsarkara.com  എന്ന പേരില്‍ വെബ്‌സൈറ്റും കോണ്‍ഗ്രസ് ആരംഭിച്ചിരുന്നു. ബിജെപിയുടെ അഴിമതി വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊതുജനങ്ങള്‍ക്കായാണ് വെബ്‌സൈറ്റ് ആരംഭിച്ചത്. ജനങ്ങള്‍ക്ക് തെളിവുകളുള്‍പ്പെടെ സൈറ്റില്‍ പബ്ലിഷ് ചെയ്യാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. പരാതി നല്‍കാനായി ടോള്‍ ഫ്രീ നമ്പറുമുണ്ട്.

Contact the author

National Desk

Recent Posts

Web Desk 18 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More