ഇനി ഹലോ വേണ്ട, വന്ദേമാതരം മതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം

മുംബൈ: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെയും എല്ലാ ജീവനക്കാരും ഇനിമുതല്‍ ഫോണ്‍ കോളുകള്‍ സ്വീകരിക്കുമ്പോള്‍ 'ഹലോ' എന്ന വാക്കിനുപകരം 'വന്ദേമാതരം' എന്ന് പറയണമെന്ന് നിബന്ധനയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ഹലോ എന്ന് പറയുന്നത് പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണമാണെന്നും അതിന് പ്രത്യേകിച്ച് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ലെന്നുമാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം. ഇക്കാര്യം നിര്‍ബന്ധമാക്കി മഹാരാഷ്ട്ര പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

'ഹലോ എന്ന അര്‍ത്ഥശൂന്യമായ വാക്കുപയോഗിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനുപകരം വന്ദേമാതരം എന്ന് പറയുന്നത് അഭിമാനം തോന്നിക്കുമെന്നും നേരിട്ടും ഫോണിലൂടെയുമുളള സംഭാഷണങ്ങള്‍ വന്ദേമാതരം പറഞ്ഞ് ആരംഭിക്കുമ്പോള്‍ പോസിറ്റീവ് എനര്‍ജി ലഭിക്കുമെന്നുമാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍, എയ്ഡഡ് സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇന്നുമുതല്‍ ഉത്തരവ് ബാധകമാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഹാരാഷ്ട്ര സാംസ്‌കാരിക മന്ത്രി സുധീര്‍ മുംഗന്ദിവാറാണ് ഈ നിര്‍ദേശം ആദ്യമായി മുന്നോട്ടുവെച്ചത്. ഹലോ എന്നത് ഒരു ഇംഗ്ലീഷ് പദമാണെന്നും അത് എത്രയുംപെട്ടന്ന് ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നുമാണ് സുധീര്‍ മുംഗന്ദിവാര്‍ പറഞ്ഞത്. വന്ദേമാതരം എന്നത് വെറുമൊരു വാക്കല്ലെന്നും ഓരോ ഇന്ത്യക്കാരനും അനുഭവിച്ചറിയുന്ന വികാരമാണെന്നും സുധീര്‍ പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More