കോണ്‍ഗ്രസിന് ദലിത് പ്രസിഡന്‍റിനെയാണ് ഇപ്പോള്‍ ആവശ്യം; ഖാര്‍ഗെയെ പിന്തുണച്ച് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കോണ്‍ഗ്രസിന് ഇപ്പോള്‍ ആവശ്യം ഒരു ദളിത്‌ പ്രസിഡന്‍റിനെയാണെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു. ശശി തരൂരിന് മത്സരിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. കേരളത്തിലെ വോട്ടർമാരിൽ ഭൂരിപക്ഷം പേരും ഗാർഖെയെ പിന്തുണക്കും. ഇന്നത്തെ രാജ്യത്തിന് പരിണിതപ്രഞ്ജനായ ഒരു നേതാവിനെയാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധി കുടുംബമാണ് എല്ലാം നയിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നുവരുന്നുണ്ട്. കെ പി സി സി നിലപാട് കെ സുധാകരന്‍ വ്യക്തമാക്കും. സീനിയർ നേതാവായ ഖാർ​ഗെ അധികാരത്തില്‍ വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ ഈ തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാമെന്ന് കെ സുധാകരന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഒരു നിര്‍ദ്ദേശവും പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടില്ല. തരൂര്‍ അനുഭവ സമ്പത്തുള്ള നേതാവാണ്‌. ഖാര്‍ഗെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്‌. അദ്ദേഹത്തിന് രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. രണ്ട് പേരും മത്സരിക്കാന്‍ യോഗ്യരാണ്‌. പാര്‍ട്ടിയെ ആരുനയിക്കണമെന്ന് പ്രവര്‍ത്തകര്‍ തീരുമാനിക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. വളരെ പരിചിതനായ അനുഭവസമ്പത്തുള്ള നേതാവാണ്‌ ഖാര്‍ഗെ. ദളിത്‌ വിഭാഗത്തില്‍ നിന്നും ഒരാള്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് ആകുന്ന അഭിമാനനിമിഷത്തിനുവേണ്ടിയാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More