ബിജെപിയാണ് ഏറ്റവും വലിയ ശത്രു, അവരെ ഇന്ത്യയില്‍ നിന്നും പിഴുതെറിയണം- ലാലു പ്രസാദ് യാദവ്

പാറ്റ്‌ന: ബിജെപിയാണ് തന്റെ ഏറ്റവും വലിയ ശത്രുവെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) നേതാവ് ലാലു പ്രസാദ് യാദവ്. ഒരിക്കലും ബിജെപിക്കുമുന്നില്‍ മുട്ടുമടക്കില്ലെന്നും തന്റെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുതന്നെ മുന്നോട്ടുപോകുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. പാറ്റ്‌നയില്‍ ആര്‍ ജെ ഡി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്റെ പ്രത്യയ ശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്നു. പല പാര്‍ട്ടികളും ബിജെപിക്കുമുന്നില്‍ മുട്ടുകുത്തിയിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഒരിക്കലും അവര്‍ക്കുമുന്നില്‍ തലകുനിക്കില്ല. ബിജെപിയാണ് നമ്മുടെ ഏറ്റവും വലിയ ശത്രു. അവര്‍ക്കുമുന്നില്‍ തല കുനിച്ചിരുന്നെങ്കില്‍ എനിക്ക് ഇത്ര കാലം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു. ഞാന്‍ ഞങ്ങളുടെ പ്രത്യയ ശാസ്ത്രവുമായി മുന്നോട്ടുപോവുകയായിരുന്നു. അതുകൊണ്ടാണ് വിജയിച്ചത്'-ലാലു പ്രസാദ് യാദവ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിഷ് ഷായുടെ സീമാഞ്ചല്‍ സന്ദര്‍ശനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'അമിഷ് ഷായുടെ സന്ദര്‍ശനത്തിനുപിന്നില്‍ എന്തെങ്കിലും ദുരുദ്ദേശം ഉണ്ടായിരിക്കണം. രാഷ്ട്രീയലാഭത്തിനായി ജനങ്ങളെ ഭിന്നിപ്പിക്കുന്നവരാണ് ബിജെപിക്കാര്‍. 2024-ല്‍ അവരെ വേരോടെ പിഴുതെറിയണം. ഡല്‍ഹിയില്‍ പോയി സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഉടന്‍ കാണും'-ലാലു പ്രസാദ് യാദവ് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 10 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More