പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

ജയ്‌പൂര്‍: ബിജെപി നേതാവും എം എല്‍ എയുമായ സുരേഷ് സിംഗ് റാവത്ത് രാജസ്ഥാന്‍ നിയമസഭയിലേക്ക് പ്രതിഷേധത്തിനായി കൊണ്ടുവന്ന പശു വിരണ്ടോടി. പശുക്കളിലുണ്ടാകുന്ന രോഗമായ ചര്‍മമുഴ നീക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുന്നില്ലെന്ന് ആരോപിച്ച് വേറിട്ട പ്രതിഷേധം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് എം എല്‍ എ പശുവിനെ നിയമസഭയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ എം എല്‍ എ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ പശു വിരണ്ടോടുകയായിരുന്നു. 

പശു വിരണ്ടോടിയതിനെ പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ എം എല്‍ എ കുറ്റപ്പെടുത്തുകയും ചെയ്തു. നിയമസഭയില്‍ ഗോമാതവിനെയെത്തിച്ച് സര്‍ക്കാരിന്‍റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിക്കാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ഒട്ടും മര്യാദ പാലിക്കാതെ ക്യാമറയും മൈക്കുമായി ഗോ മാതാവിന്‍റെ അടുത്തേക്ക് വന്നു. കുറച്ച് അകലെ നില്‍ക്കാന്‍ നിങ്ങള്‍ ശ്രമിക്കണമായിരുന്നു. അമിതമായ ശബ്ദവും ആള്‍ക്കൂട്ടവും കണ്ടാണ്‌ ഗോമാതാവ് ഓടിപ്പോയതെന്ന് എം എല്‍ എ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചര്‍മ മുഴ കാരണം നിരവധി ഗോമാതാക്കള്‍ ചത്തു. പാലുവിറ്റ്‌ ജീവിക്കുന്ന നിരവധി കര്‍ഷരുണ്ട് ഇവിടെ. ചത്ത ഗോമാതാക്കളുടെ എണ്ണമെടുത്ത് കർഷകർക്കു നഷ്ടപരിഹാരം നൽകണം. രോഗം ബാധിച്ച പശുക്കളെ പരിപാലിക്കാൻ മരുന്നുകളും വാക്‌സിനുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം. സര്‍ക്കാര്‍ ഇനിയും ഈ വിഷയത്തില്‍ മൗനം പാലിക്കരുതെന്നും' സുരേഷ് സിംഗ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

ചർമമുഴരോഗം ബാധിച്ച് രാജ്യത്ത് 70,000-ത്തോളം പശുക്കൾ മരണപ്പെട്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതില്‍ 50,000 പശുക്കളും  രാജസ്ഥാനിലാണ്. ചർമമുഴ രോഗത്തെ ദേശീയ ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍  മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു. 

Contact the author

National Desk

Recent Posts

Web Desk 20 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More