ബിജെപിയെ പരാജയപ്പെടുത്താന്‍ സംസ്ഥാനതല സഖ്യങ്ങള്‍ വേണം; വിശാല സഖ്യത്തിന് സാധ്യമായത് സിപിഎം ചെയ്യും- സീതാറാം യെച്ചൂരി

ഡല്‍ഹി: ദേശീയതലത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സംസ്ഥാന തലങ്ങളില്‍ രൂപപ്പെടുന്ന സഖ്യങ്ങള്‍ വഴി സാധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രഭരണത്തില്‍നിന്ന് ബിജെപിയെ താഴെയിറക്കാന്‍  മതനിരപേക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യം ഉയര്‍ന്നുവരേണ്ടതുണ്ട്. ഇതിനായി സാധ്യമായതെല്ലാം സിപിഎം ചെയ്യുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. രണ്ടു ദിവസങ്ങളായി ഡല്‍ഹിയില്‍ നടന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്തരായ കക്ഷികള്‍ക്കാണ് ശക്തിയുള്ളത്. അവിടങ്ങളില്‍ ബിജെപി  വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് അതാത് കക്ഷികളാണ്. തമിഴ്നാട്ടില്‍ ഡി എം കെയും തെലങ്കാനയില്‍ ടി ആര്‍ എസും ആണ് അതിനു നേതൃത്വം നല്‍കേണ്ടത്. കേരളത്തില്‍ ബിജെപിക്ക് പ്രസക്തിയില്ലാത്തത് കൊണ്ടുതന്നെ അവിടെ യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ നേര്‍ക്കുനേര്‍ക്കാണ് മത്സരം. എന്നാല്‍ ബംഗാല്‍ ബിജെപിയെ എതിര്‍ക്കുന്നതിന് സമാന്തരമായി തൃണമുല്‍ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയത്തെയും എതിര്‍ക്കേണ്ടതുണ്ട്. ബീഹാറില്‍ ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് പിറകെ മതനിരപേക്ഷ പാര്‍ട്ടികളുടെ ഐക്യശ്രമങ്ങള്‍ക്ക് വേഗം കൊടിയുണ്ട്''- യെച്ചൂരി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ സ്വഭാവവും സംരക്ഷിക്കാന്‍ ആവശ്യമായ വിശാല സഖ്യം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനൊപ്പം സിപിഎമ്മിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കാനും ജനാധിപത്യ ശക്തികളുടെ ഐക്യം കെട്ടിപ്പടുക്കാനും സവിശേഷ പ്രവര്‍ത്തനം നടത്തും. എന്നാല്‍ ബിജെപിക്കെതിരായി ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ പൊതുതെരഞ്ഞെടുപ്പിന് ശേഷമാണ് സമവായമുണ്ടാകുക. 1977 മുതല്‍ രാജ്യത്ത് ഭരണമാറ്റമുണ്ടായപ്പോഴെല്ലാം ഇങ്ങനെയാണ് നടന്നത് എന്നും സിപിഎം ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More