സോഷ്യലിസവും മതേതരത്വവും നീക്കണമെന്ന സുബ്രമണ്യന്‍ സ്വാമിയുടെ ഹര്‍ജി കനത്ത പിഴ ചുമത്തി തള്ളണം: ബിനോയ് വിശ്വം സുപ്രീം കോടതിയിലേക്ക്

ഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി തള്ളണമെന്ന ആവശ്യവുമായി സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചു. സോഷ്യലിസം, മതേതര്വത്വം എന്നിവ ഭരണഘടനയുടെ അന്തര്‍ലീനമായ അടിസ്ഥാന സ്വഭാവമാണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കക്ഷി ചേരല്‍ അപേക്ഷയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

സുബ്രമണ്യം സ്വാമി നല്‍കിയ ഹര്‍ജി കനത്ത പിഴ ചുമത്തി തള്ളണമെന്നും ബിനോയ് വിശ്വം കക്ഷി ചേരല്‍ അപേക്ഷയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. സുബ്രഹ്‌മണ്യം സ്വാമിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അത് ഈ മാസം 29 ന് പരിഗണിക്കാനായി മാറ്റിയിരുന്നു. അന്നുതന്നെ ബിനോയ് വിശ്വത്തിന്‍റെ അപേക്ഷയും പരിഗണിച്ചേക്കും. മതത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് തേടുന്നതിനാണ് മതേതരത്വം ഭരണഘടനയില്‍നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്നത്. നിലവില്‍ രാജ്യത്ത് മതത്തിന്റെ പേരില്‍ വോട്ട് തേടുന്നത് വിലക്കിയിട്ടുണ്ട്. ഇത് മറികടക്കാനുള്ള ശ്രമമാണ് സുബ്രഹ്‌മണ്യം സ്വാമി നടത്തുന്നത് എന്ന് ബിനോയ് വിശ്വം ആരോപിക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി 1976- ലെ ഭേദഗതിയിലൂടെയാണ് ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വവും സോഷ്യലിസവും എഴുതിച്ചേര്‍ത്തത്. 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യം അംഗീകരിച്ച ഈ മാറ്റത്തെ ഇല്ലായ്മ ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ്  സുബ്രമണ്യം സ്വാമി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒരു ഭേദഗതി നിര്‍ദ്ദേശിക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന് അധികാരമില്ല എന്ന വാദമാണ് ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നത്. 

Contact the author

National Desk

Recent Posts

Web Desk 12 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More