ആരോഗ്യസ്ഥിതി ഗുരുതരം; ശ്രീലങ്കയിൽ രാഷ്ട്രീയ അഭയംതേടി ബലാത്സംഗക്കേസ് പ്രതി നിത്യാനന്ദ

ഡല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ബലാത്സംഗക്കേസ് പ്രതി നിത്യാനന്ദ ശ്രീലങ്കയില്‍ അഭയം തേടിയതായി റിപ്പോര്‍ട്ട്. ആരോഗ്യനില അതീവഗുരുതരാവസ്ഥയിലാണെന്നും ചികിത്സക്കായി അഭയം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നിത്യാനന്ദ ശ്രീലങ്കയെ സമീപിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിത്യാനന്ദയുടെ ഇക്വഡോറിലെ  ശ്രീകൈലാസം എന്ന രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയെന്ന് അവകാശപ്പെടുന്ന നിത്യപ്രേമാത്മ ആനന്ദ സ്വാമി എന്നയാളാണ് നിത്യാനന്ദയ്ക്കുവേണ്ടി ശ്രീലങ്കയ്ക്ക് കത്തെഴുതിയത്.

'ശ്രീ നിത്യാനന്ദ പരവശിവത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. അദ്ദേഹത്തിന് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കേണ്ടതുണ്ട്. ശ്രീകൈലാസത്തില്‍ നിലവില്‍ ലഭ്യമായ ചികിത്സാ സൗകര്യങ്ങളുപയോഗിച്ച് ഡോക്ടര്‍മാര്‍ക്ക് രോഗനിര്‍ണയം നടത്താന്‍ കഴിയുന്നില്ല. സ്വാമി നിത്യാനന്ദയ്ക്ക് രാഷ്ട്രീയ അഭയം നല്‍കണമെന്ന് ശ്രീലങ്കയോട് അഭ്യര്‍ത്ഥിക്കുകയാണ്. അദ്ദേഹത്തെ എയര്‍ ആംബുലന്‍സ് വഴി എയര്‍ലിഫ്റ്റ് ചെയ്യണമെന്നും ശ്രീലങ്കയില്‍ സുരക്ഷിതമായി വൈദ്യസഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെടുകയാണ്. ചികിത്സയ്ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും ചിലവുകളും ശ്രീകൈലാസം വഹിക്കും'-എന്നാണ് കത്തില്‍ പറയുന്നത്. കൈലാസവുമായി ശ്രീലങ്ക നയതന്ത്ര ബന്ധം ആരംഭിക്കണമെന്നും രാഷ്ട്രീയ അഭയം നല്‍കുകയാണെങ്കില്‍ ശ്രീലങ്കയില്‍ നിക്ഷേപം നടത്താമെന്നും കത്തില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്തിടെയാണ് ബലാത്സംഗക്കേസില്‍ ബംഗളുരു രാമനഗര സെഷന്‍സ് കോടതി നിത്യാനന്ദക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. നടി രഞ്ജിതയുമായുളള നിത്യാനന്ദയുടെ ലൈംഗിക വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്നുളള കേസിലാണ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. യുഎസില്‍നിന്നുളള ഇന്ത്യന്‍ വംശജയെ ബലാത്സംഗം ചെയ്ത കേസില്‍ കര്‍ണാടക പൊലീസിന്റെ സി ഐ ഡി വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Contact the author

National Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More