ഹൈദരാബാദ്: ബിജെപി രാജ്യത്തിന് ഭീഷണിയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. രക്തം കുടിക്കുന്ന പിശാചാണ് ബിജെപിയെന്നും അതിനെ പുറത്താക്കാന്‍ താന്‍ നേതൃത്വം നല്‍കുമെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. രംഗറെഡ്ഡി ജില്ലയിലെ ഇന്റഗ്രേറ്റഡ് ഓഫീസ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.'രക്തം കുടിക്കുന്ന പിശാചാണ് ബിജെപി. അതിനെ തുരത്താന്‍ ഞാന്‍ നേതൃത്വം നല്‍കും. ഈ പരിശ്രമത്തില്‍ എല്ലാവരും പങ്കുചേരണം'-ചന്ദ്രശേഖര റാവു പറഞ്ഞു.
ബിജെപി ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും രാജ്യത്തെ ബിജെപി ഇതര സര്‍ക്കാരുകളെ പിരിച്ചുവിടാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.'കേന്ദ്രത്തിലെ ഈ നിഷ്ക്രിയമായ സര്‍ക്കാരിനെ പുറത്താക്കിയാല്‍ മാത്രമേ എല്ലാ വിധത്തിലും നാം വികസിക്കുകയുളളു. വരുംനാളുകളില്‍ തെലങ്കാന ദേശീയ രാഷ്ട്രീയത്തിലും സജീവമായ പങ്കുവഹിക്കേണ്ടതുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ ഊര്‍ജ്ജസ്വലമായ പങ്കുവഹിക്കുന്നതിലൂടെ മാത്രമേ ജനങ്ങളെ ഭിന്നിപ്പിച്ച്, ജനാധിപത്യ വിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രതിപക്ഷത്തുളള പാര്‍ട്ടികള്‍ ഭരിക്കുന്ന സര്‍ക്കാരുകളെ ഇല്ലാതാക്കുന്ന ഈ ദുഷ്ടന്മാരെ ഇന്ത്യയില്‍നിന്ന് തുരത്താന്‍ സാധിക്കുകയുളളു'-ചന്ദ്രശേഖര റാവു പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തെലങ്കാനയിലെ സാമുദായിക ഐക്യം തകര്‍ക്കാനുളള ശ്രമവും ബിജെപി തുടങ്ങിയെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി വികസനത്തെക്കുറിച്ചല്ല സംസാരിക്കുന്നതെന്നും വര്‍ഷങ്ങളോളം നീണ്ട പരിശ്രത്തിലൂടെ ഉണ്ടാക്കിയെടുത്ത ഐക്യവും പരസ്പര സൗഹാര്‍ദ്ദവുമെല്ലാം തെരഞ്ഞെടുപ്പ് നേട്ടത്തിനായി തകര്‍ക്കുകയാണ് അവരുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.