ഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിച്ച ദ്രൗപതി മുര്‍മു അധികാരമേറ്റെടുത്തത്തിന് ശേഷം ആദ്യമായിട്ടാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര ഭിന്നതകൾ ശക്തിപ്പെടുന്നതിനിടയിലാണ് സോണിയ ഗാന്ധി പ്രസിഡന്റിനെ സന്ദർശിച്ചത്. ഇന്ന് ഉച്ചക്ക് നടന്ന കൂടിക്കാഴ്ചയില്‍ നിലവില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ഇരുവരും തമ്മില്‍ നടന്നത് സൗഹൃദപരമായ കൂടിക്കാഴ്ച മാത്രമാണ് ഇവരുമായി അടുത്തുനില്ക്കുന്ന വൃത്തങ്ങള്‍ നല്കുന്ന വിവരം. സോണിയ ഗാന്ധിയുടെയും ദ്രൗപതി മുര്‍മുവിന്റെയും കൂടിക്കാഴ്ചക്ക് ശേഷം രാഷ്ട്രപതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നു. നേരത്തേ രാഷ്ട്രപത്നി വിവാദവുമായി ബന്ധപ്പെട്ട് ലോക്സഭയിൽ വലിയ വിവാദങ്ങളുണ്ടായ ഘട്ടത്തിലും ഇരുവരുടെയും കൂടിക്കാഴ്ച നടന്നിരുന്നില്ല. ദ്രൗപതി മുര്‍മു രാഷ്ട്രപതിയായി അധികാരമേറ്റെടുത്തതിനുശേഷം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച വൈകുന്നുവെന്ന വിമര്‍ശനം ശക്തമാകുന്നതിനിടയിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.