400 കിലോ കഞ്ചാവുമായി ത്രിപുര ബിജെപി ഉപാധ്യക്ഷന്‍ പിടിയില്‍

അഗര്‍ത്തല: 400 കിലോ കഞ്ചാവുമായി ത്രിപുര ബിജെപി ഉപാധ്യക്ഷന്‍ പിടിയില്‍. കമാല്‍പൂരിലേക്കുള്ള യാത്രമധ്യ ധലായ് ജില്ലയില്‍ വെച്ചാണ് മംഗള്‍ ദേബര്‍മയുടെ വാഹനത്തില്‍ നിന്ന് 400 കിലോഗ്രാം വരുന്ന കഞ്ചാവുപൊതി കണ്ടെടുത്തത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മംഗള്‍ ദേബര്‍മയെ കേസ് രജിസ്റ്റര്‍ ചെയ്ത്  വിട്ടയക്കാന്‍ തീരുമാനിച്ചെങ്കിലും നാട്ടുകാര്‍ പ്രതിഷേധം കടുപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ തടഞ്ഞുവെക്കുകയായിരുന്നു.

എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരുവിധത്തിലുള്ള പങ്കുമില്ലെന്നാണ് മംഗള്‍ ദേബര്‍മയുടെ വിശദീകരണം. ചിലര്‍ തനിക്കെതിരെ നടത്തിയ ഗൂഢാലോചനയാണിത്‌. താനോ തന്‍റെ ഡ്രൈവറോ വാഹനത്തില്‍ കഞ്ചാവുണ്ടായിരുന്നതായി അറിഞ്ഞിട്ടില്ല. തന്‍റെ രാഷ്ട്രീയ ഭാവിയില്ലാതാക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. അല്ലാത്തപക്ഷം എങ്ങനെയാണ് പൊലീസ് കൃത്യമായി തന്‍റെ വാഹനത്തില്‍ കഞ്ചാവുണ്ടെന്ന് അറിയുക - മംഗള്‍ ദേബര്‍മ ചോദിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പൊലീസ് വാഹനം പരിശോധിക്കുന്നതിനിടയില്‍  മംഗള്‍ ദേബര്‍മയുടെ കൂടെയുണ്ടായിരുന്ന നേതാവ് ദേഷ്യപ്പെടുകയും പിന്നീട് അയാള്‍ രക്ഷപ്പെടുകയായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഖോവായ് മുതല്‍ കമാല്‍പൂര്‍ വരെയുള്ള റോഡില്‍ കഞ്ചാവ് കടത്താന്‍ പൊലീസുകാരും കൂട്ടുനില്‍ക്കാറുണ്ടെന്നും ഉന്നത സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും വാഹനങ്ങള്‍ ഇതിനായി ഉപയോഗിക്കാറുണ്ടെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

Contact the author

National Desk

Recent Posts

Web Desk 13 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More