പുലിയിറങ്ങി; കര്‍ണാടകയില്‍ 22 സ്‌കൂളുകള്‍ക്ക് അവധി

ബെലഗാവി: പുലിയിറങ്ങിയതിനെത്തുടര്‍ന്ന് കര്‍ണാടകയിലെ 22 സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ബെലഗാവി ജില്ലയിലെ ജനവാസ മേഖലയില്‍ പുളളിപ്പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബെലഗാവി സിറ്റിയിലും പരിസരപ്രദേശങ്ങളിലുമുളള സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. രക്ഷിതാക്കളുടെ ആശങ്കയും വിദ്യാര്‍ത്ഥികളുടെ സുരക്ഷയും പരിഗണിച്ചാണ് അവധി പ്രഖ്യാപിച്ചതെന്ന് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബസവരാജ നാറ്റലവാഡ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് ഗോള്‍ഫ് ഗ്രൗണ്ടിനുസമീപത്ത് ക്ലബ് റോഡില്‍ പുളളിപ്പുലിയെ കണ്ടത്. സ്വകാര്യ ബസ് ഡ്രൈവറാണ് പുലിയുടെ വീഡിയോ പകര്‍ത്തിയത്. അവസാനമായി പുലിയെ ഒരു സ്‌കൂള്‍ ക്യാമ്പസിനുപിന്നിലാണ് കണ്ടത്. വീഡിയോ വൈറലായതോടെ പ്രദേശവാസികള്‍ പരിഭ്രാന്തരായി. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആളുകള്‍ പുലിയ കണ്ട മേഖലയിലേക്ക് വരുന്നത് തടയുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുലിയെ കൂടിട്ട് പിടിക്കാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം. 18 ദിവസം മുന്‍പ് ബെലഗാവിലെ ജാദവ് നഗറില്‍ പുലി നിര്‍മ്മാണത്തൊഴിലാളിയെ ആക്രമിച്ചിരുന്നു. അന്ന് ആക്രമണത്തിനുശേഷം കാണാതായ പുളളിപ്പുലിയെ പിന്നീട് ക്ലബ് റോഡിലാണ് കണ്ടത്. ഇതുവരെ പുലിയെ പിടികൂടാനാവാത്ത സാഹചര്യത്തിലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More