സല്‍മാന്‍ റുഷ്ദിയുടെ ദ് സാത്താനിക് വേഴ്‌സസ് ആമസോണ്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാമത്!

ന്യൂയോര്‍ക്ക്: വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ന്യൂയോര്‍ക്കില്‍ ആക്രമിക്കപ്പെട്ടതിനുപിന്നാലെ അദ്ദേഹത്തിന്റെ വിവാദ പുസ്തകം 'ദ് സാത്താനിക് വേഴ്‌സസ്' ആമസോണ്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാമത്. ഓഗസ്റ്റ് പതിനാറിനാണ് പുസ്തകം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. ഇപ്പോഴും പുസ്തകം ആദ്യ സ്ഥാനങ്ങളില്‍തന്നെ തുടരുകയാണ്. ഓഗസ്റ്റ് 12-നാണ് ഷട്ട്വോക്വാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണത്തിനെത്തിയ സല്‍മാന്‍ റുഷ്ദിക്കെതിരെ ആക്രമണമുണ്ടായത്. റുഷ്ദി വേദിയിലേക്ക് കയറുന്നതിനിടെ അക്രമി അദ്ദേഹത്തെ കഴുത്തില്‍ കുത്തി വീഴ്ത്തുകയായിരുന്നു.

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സല്‍മാന്‍ റുഷ്ദി. 1981-ല്‍ പ്രസിദ്ധീകരിച്ച മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന് ബുക്കര്‍ പ്രൈസ് ലഭിച്ചിരുന്നു. എന്നാല്‍ സാത്താനിക് വേഴ്‌സസ് എന്ന പുസ്തകത്തിന്റെ പേരില്‍ അദ്ദേഹത്തിന് 1988 മുതല്‍ വധഭീഷണിയുണ്ടായിരുന്നു. ഇറാന്‍ പുസ്തകം നിരോധിക്കുകയും സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മതനിന്ദ ആരോപിച്ചാണ് ഇറാന്‍ പുസ്തകം നിരോധിച്ചത്. ഇറാനെക്കൂടാതെ, ഇന്ത്യ, ബംഗ്ലാദേശ്, സുഡാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും സാത്താനിക് വേഴ്‌സസ് നിരോധിച്ചിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, റുഷ്ദിയെ ആക്രമിച്ച ഹാദി മറ്റാര്‍ എന്ന ഇരുപത്തിനാലുകാരന്‍ ഇറാന്‍ അനുഭാവിയാണെന്നാണ് വിവരം. 33 വര്‍ഷം മുന്‍പ് റുഷ്ദിയെ വധിക്കാനായി ആഹ്വാനം ചെയ്ത ഇറാന്‍ പരമോന്നത നേതാവ് ആയത്തുളള ഖൊമൈനിയുടെ ചിത്രമാണ് ഹാദി ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമാക്കിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ ന്യൂയോര്‍ക്ക് പൊലീസ് ഇതുവരെ കുറ്റമൊന്നും ചുമത്തിയിട്ടില്ല. റുഷ്ദിയുടെ ആരോഗ്യനിലകൂടി പരിഗണിച്ചാവും ഹാദിക്കെതിരെ കുറ്റം ചുമത്തുക.

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More