ഹിന്ദുരാഷ്ട്രമാക്കിയാല്‍ ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഗതിവരും- അശോക് ഗെഹ്ലോട്ട്‌

അഹമ്മദാബാദ്: ബിജെപി രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമിച്ചാല്‍ പാക്കിസ്ഥാന്റെ അതേഗതിയാവും ഇന്ത്യയ്ക്ക് നേരിടേണ്ടിവരികയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. രണ്ടുദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ ഗെഹ്ലോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.  ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനുമായിരുന്നു ഗെഹ്ലോട്ടിന്റെ ഗുജറാത്ത് സന്ദര്‍ശനം. 

'രാജ്യത്തുടനീളം ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിപേരെ ബിജെപി ജയിലിലടച്ചിട്ടുണ്ട്. ബിജെപിക്കാര്‍ ഫാസിസ്റ്റുകളാണ്. മതത്തിന്റെ പേരില്‍ മാത്രം തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നവര്‍. ബിജെപിക്ക് പ്രത്യയശാസ്ത്രമോ, നയമോ, ഭരണമാതൃകയോ ഒന്നുമില്ല. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ ബിജെപി ശ്രമിച്ചാല്‍ പാക്കിസ്ഥാന്റെ അതേഗതി ഇന്ത്യയ്ക്കും നേരിടേണ്ടിവരും. മതത്തെ അടിസ്ഥാനമാക്കിയുളള രാഷ്ട്രീയമാണ് ഏറ്റവും എളുപ്പം. ഹിറ്റ്‌ലറും അതുതന്നെയാണ് ചെയ്തത്.'-അശോക് ഗെഹ്ലോട്ട് പറഞ്ഞു. ബിജെപി ഗുജറാത്ത് മോഡലിന്റെ പേരുപറഞ്ഞ് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2017-ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമായിരുന്നെന്നും അന്ന് നിര്‍ഭാഗ്യവശാല്‍ പ്രധാനമന്ത്രിയുടെ അഭിനയത്തില്‍ ജനങ്ങള്‍ വീണുപോയെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. പ്രധാനമന്ത്രി അന്ന് ഒരു ബോളിവുഡ് നടനെപ്പോലെയാണ് പെരുമാറിയത്. ജനങ്ങളുടെ സഹതാപം നേടുന്നതിനായി അന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രസ്താവന വളച്ചൊടിച്ച് തന്നെ താഴ്ന്ന വ്യക്തിയെന്ന് വിളിച്ചെന്ന് ആരോപിച്ചു. അങ്ങനെയാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്'-അശോക് ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

Web Desk 23 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More