നെഹ്‌റുവിനെയും ഗാന്ധിയെയും അപമാനിച്ച്, ചരിത്രത്തെ വളച്ചൊടിക്കുകയാണ് ബിജെപി സര്‍ക്കാര്‍ -സോണിയാ ഗാന്ധി

ഡല്‍ഹി: സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍നിന്ന് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടിയെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ബിജെപി സര്‍ക്കാര്‍ സ്വന്തം നേട്ടത്തിനായി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ഗാന്ധിജിയെയും നെഹ്‌റുവിനെയും അപമാനിക്കാനുളള നാര്‍സിസ്റ്റ് സര്‍ക്കാരിന്റെ ശ്രമത്തെ എന്തുവിലകൊടുത്തും കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും സോണിയാ ഗാന്ധി വ്യക്തമാക്കി. 

'ചരിത്രത്തെ അവര്‍ വളച്ചൊടിക്കുകയാണ്. ചരിത്രപരമായ വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെ ഇകഴ്ത്താനാണ് അവരുടെ ശ്രമം. വസ്തുതകളെ വ്യാജമാക്കാനും ഗാന്ധി, നെഹ്‌റു, ആസാദ്, പട്ടേല്‍ തുടങ്ങിയ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുമുളള ഈ നാര്‍സിസ്റ്റ് സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കും'- സോണിയാ ഗാന്ധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ണാടക സര്‍ക്കാര്‍ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നല്‍കിയ പത്രപരസ്യത്തിലാണ് നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയത്. കര്‍ണാടകയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍നിന്ന് ടിപ്പുവിനെയും ഒഴിവാക്കി. മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്, സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍, ബാല ഗംഗാധര തിലകന്‍, ചന്ദ്രശേഖര്‍ ആസാദ്, ഭഗത് സിംഗ് തുടങ്ങി വി ഡി സവര്‍ക്കറുടെ ചിത്രം വരെ കര്‍ണാടക സര്‍ക്കാരിന്റെ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍നിന്നാണ് നെഹ്‌റുവിനെ ഒഴിവാക്കിയിരിക്കുന്നത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More