ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കമുണ്ട്, എന്തുവില കൊടുത്തും സംരക്ഷിക്കും- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്താകെയുളള ഏക ഇടതുപക്ഷ സര്‍ക്കാരാണ് കേരളത്തിലേതെന്നും സംസ്ഥാന സര്‍ക്കാരിനെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്‍ ഡി എഫ് നേതൃത്വത്തിലുളള സര്‍ക്കാര്‍ നല്ല നിലയിലാണ് മുന്നോട്ടുപോകുന്നതെന്നും പ്രകടന പത്രികയില്‍ പറഞ്ഞ തൊളളായിരം നിര്‍ദേശങ്ങളില്‍ 758 എണ്ണത്തിന് തുടക്കം കുറിക്കാനായെന്നും കോടിയേരി പറഞ്ഞു. സിപിഎം സംസ്ഥാന സമിതി യോഗത്തിനുശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'എന്തുവില കൊടുത്തും സര്‍ക്കാരിനെ സംരക്ഷിക്കണം എന്ന തീരുമാനം സംസ്ഥാന കമ്മിറ്റി എടുത്തിട്ടുണ്ട്. അത് ഇന്ത്യയിലെ പാര്‍ട്ടി മെമ്പര്‍മാരോടാകെ കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനുകാരണം, കേരളത്തിലുളള എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ നീക്കങ്ങള്‍ നടക്കുന്നുണ്ട് എന്നതാണ്. പല സന്ദര്‍ഭങ്ങളിലായി ഇത് നടക്കുന്നുണ്ടെങ്കിലും ഇപ്പോഴത് ശക്തിപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലെ ഒരേയൊരു എല്‍ഡിഎഫ് ഗവണ്‍മെന്റ് ഇന്ന് കേരളത്തിലാണ്. കേരളത്തിലെ സര്‍ക്കാര്‍ ഇന്ത്യയിലെമ്പാടുമുളള തൊഴിലാളി വര്‍ഗത്തിന്റെ പ്രതീക്ഷയാണ്. രാജ്യത്താകെ കോര്‍പ്പറേറ്റുകള്‍ക്കെതിരായി സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്ന ഒരു ഗവണ്‍മെന്റാണ്. ചില സ്ഥാപിത താല്‍പ്പര്യമുളളവര്‍ ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നോക്കുന്നുണ്ട്. അത് എന്തുവിലകൊടുത്തും തടയും'-കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.'മന്ത്രിമാരുടെ മൊത്തം പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്തത്. മന്ത്രിമാരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുളള നിര്‍ദേശങ്ങള്‍ പാര്‍ട്ടി നല്‍കും.'- കോടിയേരി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

എന്‍റെ വോട്ട് ഖര്‍ഗെക്ക്; തരൂരിന് സാധാരണക്കാരുമായി ബന്ധമില്ല- കെ മുരളീധരന്‍

More
More
Web Desk 8 hours ago
Keralam

സെക്രട്ടേറിയേറ്റില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിയ ദയാ ബായി ആശുപത്രിയില്‍

More
More
Web Desk 9 hours ago
Keralam

'സംഘപരിവാറല്ല ഏറ്റവും വലിയ ഭീഷണി!'- വിവാദ പ്രസ്താവന ആവര്‍ത്തിച്ച് സി. രവിചന്ദ്രൻ

More
More
Web Desk 10 hours ago
Keralam

മമ്മൂട്ടി പ്രതികരിച്ചത് നന്നായി; വിലക്ക് എന്ന വാക്ക് തന്നെ ഒഴിവാക്കണം - സംവിധായകന്‍ വിനയന്‍

More
More
Web Desk 1 day ago
Keralam

വലിയ നേതാക്കളുടെ പിന്തുണ പ്രതീക്ഷിച്ചിട്ടില്ല - സുധാകരനെതിരെ ശശി തരൂര്‍

More
More
Web Desk 1 day ago
Keralam

ആരുടെയും തൊഴില്‍ നിഷേധിച്ചിട്ടില്ല; പരാതി പിന്‍വലിച്ചതായി അവതാരകയോ ശ്രീനാഥ്‌ ഭാസിയോ അറിയിച്ചിട്ടില്ല - സജി നന്ത്യാട്ട്

More
More