ജേണലിസം പഠിക്കാത്തവരാണ് നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത്- ഷൈന്‍ ടോം ചാക്കോ

ദുബായ്: ജേണലിസം പഠിക്കാത്തവരാണ് വാര്‍ത്താ സമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. വ്യക്തിഹത്യ ചെയ്യാനും ആളുകളെ തമ്മിലടിപ്പിച്ച് പ്രശ്‌നമുണ്ടാക്കാനുമാണ് അവര്‍ക്ക് പ്രത്യേക താല്‍പ്പര്യമുണ്ടാവുകയെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. 'തല്ലുമാല' സിനിമയുടെ റിലീസിനുമുന്നോടിയായി ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കേരളത്തിലെ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അദ്ദേഹം തുറന്നടിച്ചത്.

'നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത് ജേണലിസം പഠിക്കാത്ത പിളേളരാണ്. അവര്‍ക്ക് സിനിമയെക്കുറിച്ചോ അതിന്റെ മറ്റ് കാര്യങ്ങളോ ഒന്നും ചോദിക്കേണ്ട കാര്യമില്ല. അവര്‍ക്ക് ക്ലിക്ക് ബൈറ്റിനുളള സാധനങ്ങളാണ് വേണ്ടത്. ആള്‍ക്കാരെ തമ്മിലടിപ്പിക്കുക, പ്രശ്‌നമുണ്ടാക്കുക ഇതിലൊക്കെയാണ് അവര്‍ക്ക് താല്‍പ്പര്യം'- ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മനുഷ്യനെന്ന പരിഗണന പോലും നല്‍കാതെയാണ് ചിലര്‍ പ്രകോപിപ്പിക്കുന്നതെന്ന് നടന്‍ ടൊവിനോയും പറഞ്ഞു. 'ഇത് ഈ കാലഘട്ടത്തിന്റേതായ പ്രശ്‌നമാണ്. ക്ലിക്ക് ബൈറ്റിനുവേണ്ടിയുളള കണ്ടന്റും അതിന്റെ വ്യൂസും മാത്രം നോക്കും. ഷൈന്‍ ഒരു മനുഷ്യനല്ലേ. ആ കാര്യം നോക്കണ്ടേ. അദ്ദേഹത്തെ പ്രകോപിപ്പിക്കാതിരിക്കാനുളള ചോദ്യങ്ങള്‍ ചോദിക്കാം. ആരെയും ദ്രോഹിച്ചിട്ടല്ലല്ലോ നമ്മള്‍ കണ്ടന്റുണ്ടാക്കേണ്ടത്'-ടൊവിനോ പറഞ്ഞു. 

അതേസമയം, ആഷിഖ് ഉസ്മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാല ഓഗസ്റ്റ് 12-ന് തിയറ്ററുകളിലെത്തും. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ടൊവീനോ തോമസാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍, ബിനു പപ്പു, ലുക്മാന്‍ അവറാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Contact the author

Web Desk

Recent Posts

National Desk 20 hours ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 2 days ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 6 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More