ഡല്‍ഹി: സ്പ്രൈറ്റിന്റെ പച്ച നിറം ഉപേക്ഷിച്ച് ശീതളപാനിയ കമ്പനിയായ കൊക്കകോള. അറുപതുവര്ഷങ്ങള്ക്കുശേഷമാണ് സ്പ്രൈറ്റ് കുപ്പിയുടെ നിറം മാറ്റുന്നത്. ഇന്നുമുതല്‍ ട്രാന്‍സ്പാരന്റായ കുപ്പിയിലായിരിക്കും സ്പ്രൈറ്റ് ലഭിക്കുക. കൂടുതല്‍ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാകുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. കാര്ബണേറ്റത് ശീതളപാനീയമായ സ്പ്രൈറ്റിന്റെ പച്ച കുപ്പി പോളിയെത്തിലീന്‍ ടെറഫ്താലേറ്റ് (പി ഇ ടി) ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കുപ്പികള്‍ വസ്ത്രങ്ങള്‍, കാര്‍പ്പെറ്റുകള്‍ തുടങ്ങിയ വസ്തുക്കള്‍ നിര്‍മ്മിക്കാനാണ് നിലവില്‍ ഉപയോഗിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എന്നാല്‍ പുതിയ ട്രാന്‍സ്പാരന്റ് കുപ്പികള്‍ റീസൈക്കില്‍ ചെയ്ത് പുതിയ കുപ്പികളായി തന്നെ ഉപയോഗിക്കാം. പച്ച നിറത്തിലുളള പ്ലാസ്റ്റിക്കിനേക്കാള്‍ ക്ലിയര്‍ പ്ലാസ്റ്റിക് പുനരുപയോഗം എളുപ്പമാണെന്ന് കൊക്കക്കോള കമ്പനി പറയുന്നു. പ്ലാസ്റ്റിക്ക് പാക്കിംഗ് റീസൈക്കിളിനെ പിന്തുണയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കി. 1961-ലാണ് ആദ്യമായി കൊക്കക്കോള കമ്പനി സ്പ്രൈറ്റ് വിപണിയിലെത്തിക്കുന്നത്. അന്നുമുതല്‍ പച്ച നിറമുളള കുപ്പിയിലായിരുന്നു പാനീയം വിതരണം ചെയ്തിരുന്നത്.