ബിജെപിക്കെതിരെ പോരാടാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണം - സി പി ഐ

ഡല്‍ഹി: ബിജെപിക്കെതിരെ പോരാടാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സിപിഐ. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം അനിവാര്യമാണെന്നും പാര്‍ട്ടികളെ പുനരുജ്ജിവിപ്പിക്കണമെന്നും സിപിഐ പാര്‍ട്ടി സമ്മേളനത്തിനുവേണ്ടി തയ്യാറാക്കിയ കരട് രേഖയില്‍ പറയുന്നു. ദേശിയ തലത്തില്‍ ബിജെപിക്കെതിരെ  വിശ്വാസയോഗ്യമായ മുന്നണിയുണ്ടാക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടുവെന്നും സിപിഐ രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. ഒക്ടോബര്‍ 14 മുതല്‍ 18വരെ വിജയവാഡയിലാണ് സിപിഐയുടെ 24–ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. 

സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ദേശീയതലത്തില്‍ തിരഞ്ഞെടുപ്പ് സഖ്യം വേണമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികളെ പുനസംഘടിപ്പിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. രാഹുല്‍ഗാന്ധി കേരളത്തില്‍ ഇനിയും മത്സരിച്ചാല്‍ അത് പ്രതിപക്ഷ ഐക്യത്തെ തടസപ്പെടുത്തുന്ന പ്രധാനഘടകമാകുമെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. കേരളത്തില്‍ നിലവില്‍ യുഡിഎഫിന്‍റെ ഭാഗമായ ആര്‍ എസ് പി അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഏകികരിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം. ബിജെപിയെ പരാജയപ്പെടുത്തുകയെന്നത് മാത്രമാണ് മുന്‍പിലുള്ള ലക്ഷ്യം. ഇതിനായി പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമുള്ള ചില പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും ഡി രാജ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശരിയായ പ്രതിപക്ഷമെന്ന് കോണ്‍ഗ്രസിനെ വിളിക്കാന്‍ സാധിക്കില്ലെന്നും അഭ്യന്തര പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും ഡി രാജ പറഞ്ഞു. കോണ്‍ഗ്രസിന് ആശയപരമായ സ്ഥിരതയില്ലെന്നും മതനിരപേക്ഷ നിലപാടില്‍ കോണ്‍ഗ്രസ് പലപ്പോഴും വെള്ളം ചേര്‍ക്കുകയാണെന്നും ഡി രാജ അഭിപ്രായപ്പെട്ടു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിലെ പ്രശ്നങ്ങളെല്ലാം അവസാനിപ്പിക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം വര്‍ദ്ധിക്കുകയുള്ളുവെന്നും ഡി രാജ മാധ്യമങ്ങളോട് പറഞ്ഞു. 

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More