12,000 വര്‍ഷം പഴക്കമുള്ള മനുഷ്യന്‍റെ കാല്‍ പാടുകള്‍ കണ്ടെത്തി

12,000 വര്‍ഷം പഴക്കമുള്ള മനുഷ്യന്‍റെ കാല്‍ പാടുകള്‍ കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍. യുഎസിലെ യൂട്ടായിലെ എയർഫോഴ്‌സ് ടെസ്റ്റിങ് ആൻഡ് ട്രെയിനിങ് റേഞ്ചിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നാണു കാല്‍ പാടുകള്‍ കണ്ടെത്തിയത്. ഏകദേശം 88 മനുഷ്യ കാൽപ്പാടുകളാണ് മായാതെ ഇപ്പോഴും അവിടെ കിടക്കുന്നതെന്നും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ആളുകളുടെ ജീവിതത്തെ കുറിച്ചറിയാൻ ഈ കാൽപ്പാടുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവേഷകര്‍ പറഞ്ഞു. കോർനെൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകസംഘത്തിന്‍റെ നിരന്തരമായ പരിശ്രമത്തിന്‍റെ ഭാഗമാണ് കാല്‍ പാടുകള്‍ കണ്ടെത്താന്‍ സാധിച്ചതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. യുഎസിലെ കോർണൽ സർവകലാശാല ഗവേഷകനായ തോമസ് അർബനാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗവേഷകര്‍ കണ്ടെത്തിയ കാല്‍ പാടുകള്‍ക്ക് പ്രത്യേകതയുണ്ടെന്നാണ് തോമസ് അർബന്‍ പറയുന്നത്. അന്തരീക്ഷത്തിലെ ഈർപ്പത്തിന്‍റെ  അളവിലുള്ള ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് ഈ കാല്പാടുകൾ അപ്രത്യക്ഷമാവുകയും, പിന്നെയും തെളിഞ്ഞ് വരികയും ചെയ്തുവെന്നാണ് തോമസ് അർബന്‍ വ്യക്തമാക്കുന്നത്. ഹിമയുഗത്തിന്‍റെ അവസാന കാലത്തുള്ള കാല്‍ പാടുകളാണിതെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. തുടര്‍ന്ന് നടത്തിയ പഠനത്തില്‍ ആഴം കുറഞ്ഞ വെള്ളത്തിലൂടെയാണ് അവര്‍ നടന്നു പോയതെന്നും അവരിൽ 5 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികളും മുതിർന്നവരും ഉൾപ്പെട്ടിരുന്നുവെന്നും ഗവേഷകർ കണ്ടെത്തി. ഇപ്പോള്‍ മരുഭൂമിയായ ഈ പ്രദേശം അന്ന് വെള്ളത്താല്‍ സമൃദമായിരുന്നുവെന്നും ഗവേഷകര്‍ പറഞ്ഞു. അമേരിക്കയിലെ ഏറ്റവും വരണ്ട രണ്ടാമത്തെ സംസ്ഥാനമാണ് യൂട്ട. ഇവിടെ 33 ശതമാനവും മരുഭൂമിയാണ്. 

Contact the author

International Desk

Recent Posts

Web Desk 3 months ago
History

ഇന്ത്യയില്‍ കറുത്ത താജ്മഹ്ലോ?!

More
More
Web Desk 5 months ago
History

ചൈനയെ മുട്ടുകുത്തിച്ച കറുപ്പ് യുദ്ധം

More
More
Web Desk 8 months ago
History

ഹിന്ദുവും മുസ്ലീമും സിഖും സ്വാതന്ത്ര്യപ്പോരാളിയും ഒന്നാണെന്ന് തെളിയിച്ച റാം മുഹമ്മദ് സിങ് ആസാദ്

More
More
Web Desk 10 months ago
History

മനുഷ്യന് ഭൂമിയില്‍ ശാശ്വത ജീവിതമില്ല; ദിനോസറുകളില്‍ പാഠങ്ങളുണ്ട്- അബ്ദുൾ റഹ്മാൻ താനൂർ

More
More
Web Desk 10 months ago
History

'ഹബീബ്... എന്റെ നാട്ടുകാരോടു പറയൂ, ഇന്ത്യ സ്വതന്ത്രയാകുകതന്നെ ചെയ്യുമെന്ന്'- നേതാജിയുടെ ഓര്‍മ്മകള്‍ക്ക് 125 വയസ്

More
More
Web Desk 1 year ago
History

'മിച്ചിലോട്ട് മാധവന്‍'; ഹിറ്റ്‌ലര്‍ കൊന്ന ഏക മലയാളി

More
More