ഇന്ത്യയില്‍ കറുത്ത താജ്മഹ്ലോ?!

താജ്മഹലെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുക മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ ഭാര്യ മുംതാസിനുവേണ്ടി പണിക്കഴിയിപ്പിച്ച വെണ്ണക്കല്‍ കൊട്ടാരമാണ്. എന്നാല്‍ ഇന്ത്യയില്‍ കറുത്ത ഒരു താജ്മഹലുണ്ട്. അധികമാരും ശ്രദ്ധിക്കാതെപോയ ഈ താജ്മഹലിനും ഒരു കഥയുണ്ട്. ആഗ്രയിലെ താജ്മഹമല്‍ ഭാര്യയ്ക്കുവേണ്ടി പണിക്കഴിപ്പിച്ചതാണെങ്കില്‍ കറുത്ത താജ്മഹല്‍ മുഗൾ ആർമിയുടെ സൈന്യാധിപനായിരുന്ന അബ്ദുൾ റഹീം ഖാൻഖാനയുടെ മൂത്ത മകനായിരുന്ന ഷാ നവാസ് ഖാന് വേണ്ടി പണിക്കഴിപ്പിച്ചതാണ്. മധ്യപ്രദേശിലെ ബുർഹാൻപൂരിലെ തെരേസ പ്രദേശത്താണ് കറുത്ത താജ്‌ സ്ഥിതി ചെയ്യുന്നത്‌. ഈ പ്രദേശത്തെ പ്രധാനആകര്‍ഷണവും ഈ കറുത്ത താജ്മഹലാണ്. ബുർഹാൻപൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ താജ്, എഡി 1622 നും 1623 നും ഇടയിലാണ് ഇത് നിര്‍മ്മിച്ചതെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉതാവലി നദിക്കരിയിലാണ് ഈ താജ്മഹല്‍ സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായ വസ്തുതകള്‍ അറിയാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് കറുത്ത താജ്മഹല്‍ സന്ദര്‍ശിക്കാവുന്നതാണ്‌. രൂപവും പേരും ഒന്നാണെങ്കിലും ആഗ്രയിലെ താജ്മഹലും മധ്യപ്രദേശിലെ താജ്മഹലിനും വ്യത്യസ്തയേറെയാണ്. ആഗ്ര നഗരത്തിലെ വെളുത്ത മാർബിൾ ശവകുടീരമാണ് താജ് മഹൽ. ലോകത്തിലെ ഏറ്റവും വലിയ വാസ്തുവിദ്യാ അത്ഭുതങ്ങളില്‍ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഷാജഹാന്‍ താജ്മഹലില്‍ വിലയേറിയ മാര്‍ബിള്‍ കല്ലുകളാണ് പതിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ബുര്‍ഹാന്‍ പൂരില്‍ കാണപ്പെടുന്ന കറുത്ത കല്ലുകള്‍ കൊണ്ടാണ് റഹീം ഖാൻഖാന കറുത്ത താജ്മഹല്‍ പണിക്കഴിയിപ്പിച്ചത്. ഇതിനുചുറ്റും മനോഹമാരമായ പൂന്തോട്ടമാണ് ഒരുക്കിയിരിക്കുന്നത്. ഷഡ്ഭുജാകൃതിയിലുള്ള മിനാരങ്ങളും കമാന വരാന്തകളുമുണ്ട്. ചുവരുകളിൽ മനോഹരമായ ചിത്രങ്ങൾ കാണാൻ കഴിയും. ബുധനാഴ്ച്ചയൊഴികെ എല്ലാ ദിവസങ്ങളിലും ഇവിടം സന്ദര്‍ശിക്കാവുന്നതാണ്‌. പ്രവേശനം സൌജന്യമാണ്. 

Contact the author

Web Desk

Recent Posts

Web Desk 8 months ago
History

ജംബോ: ലോകത്തിലെ ഏറ്റവും പ്രശസ്തനായ ആന

More
More
Web Desk 8 months ago
History

ഗ്ലൂമി സൺഡേ - ഓരോ മൂളിച്ചയിലും മരണം മറനീക്കി വരുന്ന മാരകഗാനം

More
More
Web Desk 9 months ago
History

ലോകത്തിലെ ഏറ്റവും പഴയ ജീന്‍സ് വിറ്റത് 94 ലക്ഷം രൂപയ്ക്ക്!

More
More
History

12,000 വര്‍ഷം പഴക്കമുള്ള മനുഷ്യന്‍റെ കാല്‍ പാടുകള്‍ കണ്ടെത്തി

More
More
Web Desk 1 year ago
History

ചൈനയെ മുട്ടുകുത്തിച്ച കറുപ്പ് യുദ്ധം

More
More
Web Desk 1 year ago
History

ഹിന്ദുവും മുസ്ലീമും സിഖും സ്വാതന്ത്ര്യപ്പോരാളിയും ഒന്നാണെന്ന് തെളിയിച്ച റാം മുഹമ്മദ് സിങ് ആസാദ്

More
More