പാര്‍ലമെന്‍റില്‍ ജനാധിപത്യമാണ് ഭീഷണി നേരിടുന്നത് - മഹുവ മൊയ്ത്ര

ഡല്‍ഹി: പാര്‍ലമെന്‍റില്‍ ജനാധിപത്യമാണ് ഭീഷണി നേരിടുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര. സോണിയ ഗാന്ധിയും സ്മൃതി ഇറാനിയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതിന് പിന്നാലെയാണ് മഹുവയുടെ പ്രതികരണം. 'സഭ സമ്മേളിച്ചപ്പോള്‍ വിലക്കയറ്റവും ജിഎസ്ടിയും ഉൾപ്പടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാൻ ഉണ്ടായിട്ടും അതൊന്നും ശ്രദ്ധിക്കാതെ സോണിയ ഗാന്ധിയെ അക്രമിക്കാനാണ് ബിജെപി ബോധപൂര്‍വ്വം ശ്രമിച്ചത്. ഇക്കാലത്ത് പാർലമെന്റിൽ ഭീഷണി നേരിടുന്ന ഒരേയൊരു വികാരം ജനാധിപത്യമാണ്' - എന്നാണ് മഹുവ ട്വീറ്റ് ചെയ്തത്. കോൺഗ്രസ് നേതാവ് അധീർ ചൗധരിയുടെ 'രാഷ്ട്രപത്നി' പരാമർശത്തെച്ചൊല്ലിയാണ് പാര്‍ലമെന്‍റില്‍ ഭരണപക്ഷം ഇന്നലെ പാര്‍ലമെന്‍റില്‍ പ്രതിഷേധം ആരംഭിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അധീർ ചൗധരിയുടെ അതിക്ഷേപ പരാമര്‍ശത്തിന് സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ അധീർ ചൗധരി മാപ്പ് പറഞ്ഞെന്നും താന്‍ ഈ വിഷയത്തില്‍ മാപ്പ് പറയില്ലെന്നും സോണിയ ഗാന്ധി പാര്‍ലമെന്‍റില്‍ വ്യക്തമാക്കുകയും ചെയ്തു. സംഭവത്തില്‍ ബിജെപി എംപിമാര്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെ സഭ നിര്‍ത്തിവച്ചിരുന്നു. ഇതേ തുടര്‍ന്ന് സഭയില്‍ നിന്നും പോകാന്‍ ആരംഭിച്ച സോണിയ ഗാന്ധിയോട് സ്മൃതി ഇറാനി സംസാരിക്കാന്‍ ആരംഭിച്ചപ്പോള്‍ 'നിങ്ങള്‍ എന്നോട് സംസാരിക്കാന്‍ വരരുതെന്ന്' സോണിയ ഗാന്ധി പ്രകോപിതായായി പറയുകയായിരുന്നു. തുടര്‍ന്ന് ബിജെപി എം പിമാര്‍ സോണിയ ഗാന്ധിയെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Contact the author

National Desk

Recent Posts

Web Desk 20 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More