'ആര്‍ത്തവ സമയത്ത് തൈ നട്ടാല്‍ വളരില്ല'; വിദ്യാര്‍ത്ഥിനികളെ മരം നടുന്നതില്‍ നിന്നും വിലക്കിയെന്ന് പരാതി

മുംബൈ: മഹാരാഷ്ട്രയിലെ നാസികയില്‍ ആര്‍ത്തവമുള്ള വിദ്യാര്‍ത്ഥിനികളെ മരത്തൈ നടുന്നതില്‍ നിന്നും മാറ്റി നിര്‍ത്തിയെന്ന് പരാതി. ആര്‍ത്തവ സമയത്ത് തൈകള്‍ നട്ടാല്‍ വളരില്ലെന്നും ഉണങ്ങി പോകാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞാണ് സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥിനികളെ മാറ്റി നിര്‍ത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ദേവ്‌ഗോണിലെ ട്രൈബല്‍ ഹയര്‍സെക്കണ്ടറിയായ ആശ്രം സ്‌ക്കൂളിലാണ് സംഭവം നടന്നത്. ക്ലാസ് അധ്യാപകന്‍ തന്നെയാണ് തങ്ങളെ മാറ്റി നിര്‍ത്തിയതെന്നും പെണ്‍കുട്ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്കൂളില്‍ മരം നടത്തുന്നതില്‍ നിന്നും തന്നെയും സുഹൃത്തുക്കളെയും അധ്യാപകന്‍ മാറ്റി നിര്‍ത്തിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റിന് പരാതി നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ മരത്തൈ വെച്ചതിനാല്‍ പലതും നശിച്ചുപോയി. അതിനാല്‍ ഇത്തവണ മരതൈകളുടെ അടുത്ത് പോകരുതെന്ന് സ്കൂളിലെ ഒരു അധ്യാപിക പറഞ്ഞുവെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ എല്ലാവരുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. അതേസമയം, ബുധനാഴ്ച നാസിക് ജില്ലാ അഡീഷണൽ കളക്ടറും ടിഡിഡി പ്രൊജക്ട് ഓഫീസറുമായ വർഷ മീണ പെൺകുട്ടിയെ സ്‌കൂളിൽ ചെന്നുകണ്ട് സംസാരിക്കുകയും ചെയ്തു. 

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More