മിസോറാമിലെ ഏക ബിജെപി എം എല്‍ എയ്ക്ക് അഴിമതിക്കേസില്‍ തടവുശിക്ഷ

ഡല്‍ഹി: മിസോറാമിലെ ഏക ബിജെപി എം എല്‍ എയ്ക്ക് അഴിമതിക്കേസില്‍ തടവുശിക്ഷ. ഐസ്വാളിലെ പ്രാദേശിക കോടതിയാണ് ബിജെപി എം എല്‍ എ ബുദ്ധ ധന്‍ ചക്മ ഉള്‍പ്പെടെ 13 പേര്‍ക്ക് ഒരുവര്‍ഷം തടവുശിക്ഷ വിധിച്ചത്. 10 വര്‍ഷം മുന്‍പത്തെ അഴിമതിക്കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. ചക്മ ജില്ലാ കൗണ്‍സിലിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 1.37 കോടി രൂപ വകമാറ്റി ചെലവഴിച്ചു എന്നാണ് കേസ്. അധികാരം ദുരുപയോഗം ചെയ്യുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുളള ഫണ്ടില്‍ തിരിമറി നടത്തുകയും ചെയ്ത കുറ്റത്തിന് 1988-ലെ അഴിമതി നിരോധന നിയമത്തിലുളള സെക്ഷന്‍ 13 (1)ഡി പ്രകാരമാണ് ശിക്ഷ വിധിച്ചത്.

ചക്മ ഓട്ടോനോമസ് ഡിസ്ട്രിക്റ്റ് കൗണ്‍സിലിന്റെ നിലവിലെ ചീഫ് എക്‌സിക്യൂട്ടീവ് അംഗം ബുദ്ധ ലീല ചക്മ, രണ്ട് എക്‌സിക്ക്യൂട്ടീവ് അംഗങ്ങള്‍, രണ്ട് സിറ്റിംഗ് അംഗങ്ങള്‍, മൂന്ന് മുന്‍ ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 13 പേരാണ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടത്. ഒരു വര്‍ഷം തടവിനുപുറമേ എല്ലാ പ്രതികളും പതിനായിരം രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിയുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും നിലവിലെ അധ്യക്ഷനുമായ വനലാല്‍മുവാക്ക 9 വര്‍ഷം മുന്‍പാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ക്രമക്കേടാരോപിച്ച് ചക്മ ജില്ലാ കൗണ്‍സില്‍ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വിഷയം അന്വേഷിക്കാന്‍ ഗവര്‍ണര്‍ അന്നത്തെ ഡെപ്യൂട്ടി കമ്മീഷണറോട് ആവശ്യപ്പെട്ടു. ഡെപ്യൂട്ടി കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുപിന്നാലെ 2018-ല്‍ സ്റ്റേറ്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. അന്ന് ബുദ്ധ ധന്‍ ചക്മ കോണ്‍ഗ്രസ് നേതാവായിരുന്നു. 2017-ലാണ് കോണ്‍ഗ്രസ് വിട്ട് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് 2019-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയിക്കുകയായിരുന്നു.

Contact the author

National Desk

Recent Posts

Web Desk 14 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More