മോദിയുടെ കാട്ടാള ഭരണത്തിനെതിരായ ജനാധിപത്യ പ്രക്ഷോഭം രാജ്യം കാണാനിരിക്കുന്നതേയുളളു- കെ സി വേണുഗോപാല്‍

ഡല്‍ഹി: പ്രതിഷേധങ്ങളെ ജയിലറ കാട്ടിയും കാക്കി കൊണ്ടും അടിച്ചമര്‍ത്താമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യാമോഹമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ജനങ്ങളെ കൊളളയടിക്കുന്ന വിലക്കയറ്റത്തിനും അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തുകൊണ്ടുളള പ്രതികാര രാഷ്ട്രീയത്തിനുമെതിരെ പ്രതിഷേധിച്ചതിനാണ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതെന്നും മോദിയുടെ കാട്ടാള ഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭം രാജ്യം കാണാനിരിക്കുന്നതേയുളളു എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'സത്യം പറയാന്‍ പാടില്ല, ശബ്ദം ഉയരാന്‍ പാടില്ല, ചോദ്യങ്ങള്‍ പാടില്ല, പ്രതിഷേധങ്ങള്‍ പാടില്ല, പ്ലക്കാര്‍ഡുകള്‍ പാടില്ല, ബാനറുകള്‍ പാടില്ല. ജനങ്ങളെ കൊളളയടിക്കുന്ന വിലക്കയറ്റത്തിനും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തുകൊണ്ടുളള പ്രതികാര രാഷ്ട്രീയത്തിനുമെതിരെ പ്രതിഷേധിച്ചതിന് രാഹുല്‍ ഗാന്ധി അറസ്റ്റില്‍. ഞങ്ങള്‍ എംപിമാരും മുതിര്‍ന്ന നേതാക്കളുമടക്കം പൊലീസ് അതിക്രമത്തിനിരയായി കസ്റ്റഡിയിലാണ്. പ്രതിഷേധങ്ങളെ കാക്കി കൊണ്ടും ജയിലറ കാണിച്ചും അടിച്ചമര്‍ത്താമെന്നത് മോദിയുടെ വ്യാമോഹം മാത്രമാണ്. മോദിയുടെ കാട്ടാള ഭരണത്തിനെതിരായ ജനാധിപത്യ പ്രക്ഷോഭം രാജ്യം കാണാനിരിക്കുന്നതേയുളളു. ചോദ്യങ്ങള്‍ക്കുളള ഉത്തരം ജയിലുകളാണെങ്കില്‍ രാജ്യത്തെ ജയിലുകള്‍ പോരാതെ വരുമെന്ന് പ്രധാനമന്ത്രിയെ അറിയിക്കട്ടേ'-കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയില്‍ പോലീസ് രാജാണെന്നും മോദി ഇവിടുത്തെ രാജാവാണെന്നും രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'അറസ്റ്റിനെ ഭയക്കുന്നില്ല, വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കെതിരെയും ആവുന്നത്ര ഉച്ചത്തില്‍ ഇന്ത്യയുടെ ശബ്ദമാകും. ഈ അറസ്റ്റും ഇ ഡിയുടെ ചോദ്യം ചെയ്യലുമെല്ലാം മോഡി-അമിത് ഷാ ഗൂഡാലോചനയുടെ ബാക്കിപത്രമാണ്‌. പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമര്‍ത്തിയും നേതാക്കളെ അന്വേഷണ ഏജന്‍സികളെ വിട്ട് അപമാനിച്ചും രാജ്യത്തെ ജനങ്ങളുടെ ആത്മവീര്യം തകര്‍ക്കാമെന്നും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാമെന്നും ആരും വിചാരിക്കേണ്ട. എല്ലാ ഫാസിസ്റ്റുകളെയും ജനങ്ങള്‍ മുട്ടുകുത്തിച്ചിട്ടുണ്ട്' എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. 

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More