മാധ്യമപ്രവര്‍ത്തകര്‍ എഴുതുന്നതിന്റെയും സംസാരിക്കുന്നതിന്റെയും പേരില്‍ അവരെ അറസ്റ്റ് ചെയ്യരുത്- മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക്: എഴുതുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ട്വീറ്റ് ചെയ്യുന്നതിന്റെയും പേരില്‍ മാധ്യമപ്രവര്‍ത്തകരെ ജയിലിലടയ്‌ക്കേണ്ട കാര്യമില്ലെന്ന് ഐക്യരാഷ്ട്രസഭ. ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ തുറന്നുപറയാനുളള സ്വാതന്ത്ര്യമുണ്ടാവുക എന്നത് വളരെ പ്രധാനമാണെന്നും മാധ്യമപ്രവര്‍ത്തകരെ അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അനുവദിക്കണമെന്നും യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു. ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ലോകമെമ്പാടുമുളള ഏതൊരു രാജ്യത്തും ജനങ്ങളെ സ്വതന്ത്ര്യമായി അഭിപ്രായം പറയാന്‍ അനുവദിക്കുക എന്നത് വളരെ പ്രധാനമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭയപ്പെടാതെ, ഭീഷണികളില്ലാതെ അവരുടെ അഭിപ്രായങ്ങള്‍ പറയാനുളള സ്വാതന്ത്ര്യമുണ്ടാകണം. എഴുതിയതിനും പറഞ്ഞതിനും ട്വീറ്റ് ചെയ്തതിനുമൊന്നും അവരെ ജയിലിലടയ്ക്കരുത്'- സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പ്രോത്സാഹിപ്പിച്ചു, കലാപത്തിന് ആഹ്വാനം ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പൊലീസ് മാധ്യമപ്രവര്‍ത്തകനും ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനുമായ മുഹമ്മദ്‌ സുബൈറിനെ അറസ്റ്റ് ചെയ്തത്. 2018-ലെ ഒരു ട്വീറ്റിന്റെ പേരിലാണ് സുബൈറിനെതിരായ നടപടി. ഒരു പ്രത്യേക മതത്തിന്റെ ദൈവത്തെ അപമാനിക്കുന്ന തരത്തിലുളള ചിത്രം ബോധപൂര്‍വ്വം പോസ്റ്റ് ചെയ്തു എന്നാണ് സുബൈറിനെതിരായ കേസ് എന്ന് പൊലീസ് പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി പി ഐ എം, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ സുബൈറിന്റെ അറസ്റ്റിനെതിരെ രംഗത്തെത്തിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 3 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More